You are Here : Home / USA News

നായര്‍ ബനവലന്റ്‌ അസോസിയേഷന്‍ കുട്ടികളുടെ മത്സരം സംഘടിപ്പിക്കുന്നു

Text Size  

Story Dated: Monday, February 03, 2014 05:04 hrs EST

ജയപ്രകാശ് നായര്‍

 

ന്യൂയോര്‍ക്ക്‌: െ്രെടസ്‌റ്റേറ്റ്‌ നിവാസികളായ നായര്‍ സമുദായാംഗങ്ങളുടെ സംഘടനയായ നായര്‍ ബനവലന്റ്‌ അസോസിയേഷന്‍ കുട്ടികള്‍ക്കായി ഒരു കലാമത്സരം സംഘടിപ്പിക്കുന്നു.

2014 ഫെബ്രുവരി 15ന്‌ എന്‍.ബി.എ. സെന്ററില്‍ ഉച്ചക്ക്‌ 2 മണി മുതല്‍ ചിത്ര രചന, കളറിംഗ്‌, പെയിന്റിംഗ്‌ എന്നീ ഇനങ്ങളില്‍ മത്സരം നടക്കും. 2014 ഫെബ്രുവരി 22ന്‌ ഫ്‌ലോറല്‍ പാര്‍ക്കിലുള്ള 26 നോര്‍ത്ത്‌ ടൈസണ്‍ അവന്യുവിലെ ടൈസണ്‍ സെന്ററില്‍ വെച്ച്‌ മറ്റു മത്സരങ്ങള്‍ നടക്കുന്നതാണ്‌.

വിശദവിവരങ്ങള്‍ അറിയുവാനും മത്സരങ്ങളില്‍ പേര്‌ രജിസ്റ്റര്‍ ചെയ്യുന്നതിനും സെക്രട്ടറി കലാ സതീഷിനെ വിളിക്കുക. ഫോണ്‍ 516 520 5053. രജിസ്‌ട്രേഷന്റെ അവസാന തീയതി 2014 ഫെബ്രുവരി 10 ആണ്‌. എന്‍. ബി.എ. കുടുംബാംഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക്‌ മാത്രമേ പങ്കെടുക്കാന്‍ കഴിയുകയുള്ളൂ എന്ന്‌ പ്രസിഡന്റ്‌ വനജ നായര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.