You are Here : Home / USA News

കെ.സി.എസ്‌. ലെജിസ്ലേറ്റീവ്‌ ബോര്‍ഡിന്‌ പുതിയ നേതൃത്വം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, February 01, 2014 12:40 hrs EST

ഷിക്കാഗോ: ഷിക്കാഗോ ക്‌നാനായ കാത്തലിക്‌ സൊസൈറ്റിയുടെ ലെജിസ്ലേറ്റീവ്‌ ബോര്‍ഡിന്‌ പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. സ്ഥാനമൊഴിയുന്ന ലെജിസ്ലേറ്റീവ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ ജോസ്‌ ഓലിയാനിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാനായി ജെയ്‌മോന്‍ നന്ദികാട്ട്‌ തെരഞ്ഞെടുക്കപ്പെട്ടു.

തുടര്‍ന്ന്‌ പുതിയ ചെയര്‍മാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ്‌ ചെയര്‍മാനായി ടോമി കണ്ണാലയേയും, വിവിധ കമ്മറ്റികളുടെ ചെയര്‍മാന്‍മാരായി ജോര്‍ജ്‌ ഏലൂര്‍ (ഫൈനാന്‍സ്‌), ജെയിംസ്‌ കോലടി (ഔട്ട്‌ഡോര്‍), പ്രതിഭാ തച്ചേട്ട്‌ (എന്റര്‍ടൈന്‍മെന്റ്‌), സൈമണ്‍ കട്ടപ്പുറം (ന്യൂസ്‌ ലെറ്റര്‍), ആനന്ദ്‌ ആകശാല (മെമ്പര്‍ഷിപ്പ്‌), ജോബി കുഴിപ്പറമ്പില്‍ (ലിറ്റര്‍ജി) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ലെജിസ്ലേറ്റീവ്‌ നേതൃത്വത്തെ കെ.സി.എസ്‌. പ്രസിഡന്റ്‌ ജോര്‍ജ്‌ തോട്ടപ്പുറം അനുമോദിച്ചു. തെരഞ്ഞെടുപ്പിന്‌ കെ.സി.എസ്‌. ഭാരവാഹികളായ ജെസ്‌മോന്‍ പുറമഠത്തില്‍, ജൂബി വെന്നലശ്ശേരി, ബാബു തൈപ്പറമ്പില്‍, ജെസ്റ്റിന്‍ തെങ്ങനാട്ട്‌ എന്നിവര്‍ നേതൃത്വം നല്‍കി. ജൂബി വെന്നലശ്ശേരി അറിയിച്ചതാണിത്‌. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More