You are Here : Home / USA News

നാട്ടിലെ അക്കൗണ്ടുകളിലേക്ക് പണമയയ്ക്കാനുള്ള ഫീസ് ഉയര്‍ത്തി

Text Size  

Story Dated: Thursday, January 30, 2014 01:20 hrs EST

അബുദാബി: നാട്ടിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കുന്നതിനുള്ള ഫീസ് വര്‍ധിപ്പിച്ചു.

50,000 ദിര്‍ഹമിന് മുകളിലുള്ള തുക അയയ്ക്കുന്നതിന് സേവന നിരക്ക് 15 ദിര്‍ഹമില്‍ നിന്ന് 20 ദിര്‍ഹമായാണ് കൂട്ടിയിട്ടുള്ളത്. ജനവരി 15 മുതലാണ് കൂടിയ നിരക്ക് പ്രാബല്യത്തില്‍ വന്നത്.50,000 രൂപയ്ക്ക് താഴെയുള്ള തുകയ്ക്ക് ഫീസ് 15 ദിര്‍ഹമായി തന്നെ തുടരും.

യു.എ.ഇ.യിലെ പണമിടപാടു സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ഫോറിന്‍ എക്‌സ്‌ചേഞ്ച് ആന്‍ഡ് റെമിറ്റന്‍സ് ഗ്രൂപ്പിന്റെ (ഫെര്‍ജ്) തീരുമാനപ്രകാരമാണ് ഫീസ് നിരക്ക് കൂട്ടിയത്. ഇതുപ്രകാരം ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് പണം അയയ്ക്കുന്നതിനുള്ള സേവന നിരക്ക് വര്‍ധിപ്പിച്ചു. മണി എക്‌സ്‌ചേഞ്ച് നടത്തിപ്പിലും ഇടപാടുകള്‍ക്കുമുള്ള ചെലവ് വര്‍ധിച്ച സാഹചര്യത്തിലാണ് ഫെര്‍ജ് ഫീസ് നിരക്ക് കൂട്ടിയതെന്നാണ് അറിയുന്നത്.

നിലവില്‍ പ്രമുഖ മണി എക്‌സ്‌ചേഞ്ചുകളെല്ലാം തന്നെ വര്‍ധിപ്പിച്ച നിരക്ക് ഈടാക്കിത്തുടങ്ങിയതായാണ് അറിയുന്നത്. അവശേഷിക്കുന്നവ ഓഫീസ് കംപ്യൂട്ടര്‍ ശൃംഖലയില്‍ മതിയായ മാറ്റങ്ങള്‍ വരുത്തിയ ശേഷം പുതിയ ഫീസ് നിരക്ക് ഈടാക്കിത്തുടങ്ങും. 'ഇന്‍സ്റ്റന്റ് മണി ട്രാന്‍സ്ഫറി'നുള്ള നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More