You are Here : Home / USA News

നിതാഖാത്: മടങ്ങിയവര്‍ക്കായി പദ്ധതികള്‍ തുടങ്ങി-മന്ത്രി

Text Size  

Story Dated: Tuesday, January 28, 2014 10:23 hrs EST

 

തിരുവനന്തപുരം: സൗദിയില്‍ നിന്ന് നിതാഖാത് മൂലം മടങ്ങിയവര്‍ക്ക് പുനരധിവാസ പദ്ധതികള്‍ സംസ്ഥാനസര്‍ക്കാര്‍ ആരംഭിച്ചതായി മന്ത്രി കെ.സി. ജോസഫ് നിയമസഭയില്‍ അറിയിച്ചു. ബാങ്കുകളുടെ സഹായത്തോടെ കുറഞ്ഞ പലിശയ്ക്കുള്ള പദ്ധതികളാണ് ആരംഭിച്ചിരിക്കുന്നത്.

ബജറ്റില്‍ ഇതിനായി പത്തുകോടി നീക്കിവെച്ചിട്ടുണ്ട്. എന്നാല്‍ ഇത് പര്യാപ്തമല്ല. കൂടുതല്‍ വിഹിതം വേണം. പുനരധിവാസ പദ്ധതികള്‍ക്കായി 19000 ലേറെ അപേക്ഷകള്‍ ലഭിച്ചു.

കനറാ ബാങ്കുമായി സഹകരിച്ച് 173 പേര്‍ക്ക് ടാക്‌സി സര്‍വീസ് നടത്താനുള്ള വായ്പയ്ക്ക് ധാരണയായി. മൂന്നു ശതമാനം പലിശയ്ക്ക് കിട്ടാനാണ് ശ്രമം പി.ഉബൈദുള്ളയുടെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.
 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More