You are Here : Home / USA News

എസ്‌.ബി അലുംമ്‌നിക്ക്‌ പുതിയ നേതൃത്വം; ചെറിയാന്‍ മാടപ്പാട്ട്‌ പ്രസിഡന്റ്‌, ജോജോ വെങ്ങാന്തറ സെക്രട്ടറി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, January 28, 2014 10:00 hrs EST

 

ഷിക്കാഗോ: കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ ചങ്ങനാശേരിക്ക്‌ തിലകക്കുറിയായി ജീവിതത്തിന്‌ അറിവും നിറവും അര്‍ത്ഥവും മൂല്യവും നല്‍കി നന്മയുടെ പൂര്‍ണ്ണതയില്‍ വിദ്യാര്‍ത്ഥികളെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ അതിപ്രശസ്‌തമായ ചങ്ങനാശേരി എസ്‌.ബി കോളജിന്റേയും അസംപ്‌ഷന്‍ കോളജിന്റേയും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ഷിക്കാഗോ ചാപ്‌റ്ററിന്റെ പുതിയ നേതൃത്വത്തെ ജനുവരി 18-ന്‌ കൂടിയ ജനറല്‍ബോഡി യോഗത്തില്‍ വെച്ച്‌ തെരഞ്ഞെടുത്തു.

യോഗനടപടികള്‍ ആരംഭിച്ചത്‌ ഗുഡ്‌വിന്‍ ഫ്രാന്‍സീസ്‌, ജസ്റ്റീന ഫ്രാന്‍സീസ്‌, റോസ്‌ലിന്‍ ഫ്രാന്‍സീസ്‌ എന്നീ കുട്ടികളുടെ പ്രാര്‍ത്ഥനാ ഗാനത്തോടുകൂടിയായിരുന്നു. മുന്‍ പ്രസിഡന്റ്‌ ജയിംസ്‌ ഓലിക്കര ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. പ്രസിഡന്റ്‌ ബിജി കൊല്ലാപുരം അധ്യാക്ഷതവഹിച്ചു. പി.ആര്‍.ഒ ആന്റണി ഫ്രാന്‍സീസ്‌ യോഗനടപടികള്‍ നിയന്ത്രിച്ചു.

അമേരിക്കന്‍ പശ്ചാത്തലത്തില്‍ വളര്‍ന്നുവരുന്ന ഇളംതലമുറയേയും യുവതലമുറയേയും രാഷ്‌ട്രീയ മുഖ്യധാരയിലേക്കും, സാമൂഹിക മേഖലയിലേക്കും കൂടുതല്‍ സജീവമാക്കാനുതകുന്ന നൂതന പ്രവര്‍ത്തന പരിപാടികളുമായി സംഘടനയുടെ പ്രവര്‍ത്തനമേഖല വിപുലീകരിക്കുന്നതിനാവശ്യമായ ക്രിയാത്മക കര്‍മ്മപരിപാടികള്‍ക്ക്‌ ഊന്നല്‍ നല്‍കി സംഘടനയെ വളര്‍ത്തുകയും ശക്തിപ്പെടുത്തുകയും ചെയ്‌തുകൊണ്ട്‌ ജനമധ്യത്തിലേക്ക്‌ സംഘടനയെ കൂടുതല്‍ വ്യാപിപ്പിക്കണമെന്നതായിരുന്നു തെരഞ്ഞെടുപ്പു കഴിഞ്ഞാലുള്ള മുഖ്യ വിഷയമായി ജനറല്‍ബോഡിയില്‍ ഉയര്‍ന്നു വന്നത്‌.

യോഗമേധ്യേ ഇലക്ഷന്‍ കമ്മീഷണറായിരുന്ന എബി തുരുത്തിയില്‍ സമര്‍പ്പിച്ച പുതിയ ഭാരവാഹികളുടെ പാനല്‍ യോഗത്തില്‍ ഐക്യകണ്‌ഠ്യേന അംഗീകരിക്കുകയും അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളായി പ്രഖ്യാപിച്ചുകൊണ്ട്‌ അധികാര കൈമാറ്റം നടത്തുകയും ചെയ്‌തു. പുതിയ നേതൃത്വത്തില്‍ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയില്‍: രക്ഷാധികാരി: റവ.ഡോ. ജോര്‍ജ്‌ മഠത്തിപ്പറമ്പില്‍, പ്രസിഡന്റ്‌: ചെറിയാന്‍ മാടപ്പാട്ട്‌, വൈസ്‌ പ്രസിഡന്റുമാര്‍: ഷിബു പോളക്കുളം, ഷീബാ ഫ്രാന്‍സീസ്‌, സെക്രട്ടറി: ജോജോ വെങ്ങാന്തറ, ട്രഷറര്‍: ഷാജി കൈലാത്ത്‌, ജോ. സെക്രട്ടറി: സെബാസ്റ്റ്യന്‍ പടിയറ, ജോ. ട്രഷറര്‍: മനീഷ്‌ ആക്കത്തറ എന്നിവരും, കമ്മിറ്റി അംഗങ്ങളായി ബിജി കൊല്ലാപുരം, ജോഷി വള്ളിക്കളം, ആന്റണി പന്തപ്ലാക്കല്‍, ലൈജോ ജോസഫ്‌, ജോണ്‍ നടയ്‌ക്കപ്പാടം, ജോസ്‌ ചേന്നിക്കര എന്നിവരും അഡൈ്വസറി ബോര്‍ഡ്‌ അംഗങ്ങളായി സണ്ണി വള്ളിക്കളം, ജോസഫ്‌ നെല്ലുവേലില്‍, കാര്‍മല്‍ തോമസ്‌, കുഞ്ഞുമോന്‍ ഇല്ലിക്കല്‍, ശാന്തി കാവിലവീട്ടില്‍ എന്നിവരും, പി.ആര്‍.ഒ ആയി ആന്റണി ഫ്രാന്‍സീസ്‌ വടക്കേവീടിനേയും തെരഞ്ഞെടുത്തു.

പുതിയ നേതൃത്വത്തെ യോഗത്തില്‍ ഏവരും അഭിനന്ദിക്കുകയും എല്ലാ വിജയാശംസകളും നേരുകയും ചെയ്‌തു. ജനറല്‍ബോഡി നടത്തുന്നതിന്‌ വേദിയൊരുക്കിയ ഇംപീരിയല്‍ ട്രാവല്‍സ്‌ മാനേജ്‌മെന്റിനു സംഘടനയുടെ പേരില്‍ പ്രസിഡന്റ്‌ ബിജി കൊല്ലാപുരം നന്ദി പറഞ്ഞു. ഡിന്നറോടുകൂടി യോഗം പര്യവസാനിച്ചു.

                                    

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More