You are Here : Home / USA News

സീറോ മലബാര്‍ സഭ അല്‌മായ സമ്മേളനവും മാര്‍ മാത്യു അറയ്‌ക്കലിനും ഷെവലിയര്‍ വി.സി.സെബാസ്റ്റ്യനും സ്വീകരണവും ഫിലഡല്‍ഫിയയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, January 25, 2014 01:44 hrs EST

 

ഫിലഡല്‍ഫിയ: സീറോ മലബാര്‍ സഭ അല്‌മായ സമ്മേളനവും എഷ്യന്‍ ബിഷപ്‌സ്‌ കോണ്‍ഫറന്‍സ്‌ അല്‌മായ-ഫാമിലി സമിതി അംഗമായ ബിഷപ്‌ മാര്‍ മാത്യു അറയ്‌ക്കലിനും ഷെവലിയര്‍ പദവി ലഭിച്ച അല്‌മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യനും സ്വീകരണവും ഫിലഡല്‍ഫിയയില്‍ ജനുവരി 26ന്‌ നടക്കും. സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസ്‌ നോര്‍ത്ത്‌ അമേരിക്ക നാഷണല്‍ കോണ്‍ഗ്രസിന്റെയും ഫിലഡല്‍ഫിയ സെന്റ്‌ തോമസ്‌ ചര്‍ച്ച്‌ യൂണിറ്റിന്റെയും ഇടവകസമൂഹത്തിന്റെയും സംയുക്തനേതൃത്വത്തിലാണ്‌ അല്‌മായ സ്വീകരണസമ്മേളനങ്ങള്‍.

രാവിലെ 10ന്‌ ആഘോഷമായ വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്ന്‌ 11.45ന്‌ എസ്‌എംസിസി ദേശീയ ഭാരവാഹികളുടെയും യൂണിറ്റ്‌ ഭാരവാഹികളുടെയും നേതൃത്വത്തില്‍ വിശിഷ്‌ടാതിഥികളെ സമ്മേളനവേദിയിലേയ്‌ക്ക്‌ ആനയിക്കും. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനം എഷ്യന്‍ ബിഷപ്‌സ്‌ കോണ്‍ഫറന്‍സ്‌ അല്‌മായ-ഫാമിലി സമിതി അംഗവും കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പുമായ മാര്‍ മാത്യു അറയ്‌ക്കല്‍ ഉദ്‌ഘാടനം ചെയ്യും. സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്‍ സെക്രട്ടറി ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍ സംസാരിക്കും. സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസ്‌ ദേശീയ ഡയറക്‌ടറും ചിക്കാഗോ അതിരൂപത നിയുക്ത പ്രോട്ടോസിഞ്ചെല്ലൂസുമായ ഫാ.അഗസ്റ്റിന്‍ പാലയ്‌ക്കപ്പറമ്പില്‍, എസ്‌എംസിസി നാഷണല്‍ പ്രസിഡന്റ്‌ സിറിയക്‌ കുര്യന്‍, ഫിലഡല്‍ഫിയ യൂണിറ്റ്‌ പ്രസിഡന്റ്‌ സാബു ജോസഫ്‌ എന്നിവര്‍ ആശംസകള്‍ നേരും. എസ്‌എംസിസി നാഷണല്‍ സെക്രട്ടറി അരുണ്‍ദാസ്‌, വൈസ്‌ ചെയര്‍മാന്‍ ലൈസി അലക്‌സ്‌, ദേശീയ സമിതിയംഗവും ചാരിറ്റി അഫയേഴ്‌സ്‌ ഹെഡുമായ എല്‍സി വിതയത്തില്‍, ഫിലഡല്‍ഫിയ സെന്റ്‌ തോമസ്‌ പാരീഷ്‌ കൗണ്‍സില്‍, എസ്‌എംസിസി യൂണിറ്റ്‌ ഭാരവാഹികള്‍ ആദിയായവര്‍ സമ്മേളനത്തിന്‌ നേതൃത്വം നല്‌കും.

                  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More