You are Here : Home / USA News

ജര്‍മന്‍ ഹിന്ദു സമാജം മകരസംക്രാന്തിയും അയ്യപ്പപൂജയും നടത്തി

Text Size  

Story Dated: Thursday, January 23, 2014 12:40 hrs UTC

ഫ്രാങ്ക്ഫര്‍ട്ട്: ജനുവരി 12 ന് ഫ്രാങ്ക്ഫര്‍ട്ടില്‍ വച്ച് ജര്‍മന്‍ ഹിന്ദു സമാജം മകരസംക്രാന്തിയും അയ്യപ്പപൂജയും നടത്തി. ജര്‍മനിയിലെ വിവിധ സ്ഥലങ്ങളില്‍ താമസമാക്കുന്ന നിരവധി കുടുബങ്ങള്‍ ഈ ആഘോഷത്തില്‍ പങ്കെടുത്തു.

നാരായണന്‍ സദാനന്ദനും, പരണീതാ നാരായണനും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സ്മിതാ വിനോദിന്റെയും, പ്രകാശ് നാരായണന്റേയും നേതൃത്വത്തില്‍ നടത്തിയ സങ്കീര്‍ത്തനമാലയും, ഭജനയും ആഘോഷത്തെ തികച്ചും വ്യത്യസ്ഥമാക്കി. തനതായ ഹൈന്ദവ ആചാരങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി ശരണം വിളികളോടെ പൂജാകര്‍മ്മാദികള്‍ നടത്തി. കേരളത്തില്‍ നിന്നും കൊണ്ടുവന്ന പുഷ്പങ്ങള്‍ ഉപയോഗിച്ച് നടത്തിയ പുഷ്പാഭിഷേകം കുട്ടികളെയും, മുതിര്‍ന്നവരെയും ഭക്തി നിര്‍ഭരരാക്കി.

ജര്‍മന്‍ ഹിന്ദു ഫെറയിന്റെ അടുത്ത മുഖ്യ പരിപാടികള്‍: 16 ഫെബ്രുവരി 2014 - പൊങ്കാല മഹോത്സവം, 22 ഫെബ്രുവരി 2014 - സനാതനധര്‍മ്മ ഹിന്ദുമഹാ സമ്മേളനം. ഹിന്ദു സമാജത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്തിരിക്കുന്നവരുമായി ബദ്ധപ്പെടുക: ലക്ഷ്മി ബിജു ടെലഫോണ്‍ 0176-47987941; പ്രകാശ് നാരായണന്‍ ടെലഫഫാണ്‍ 0176-32580667; വിനോദ് ബാലകൃഷ്ണന്‍ ടെലഫോണ്‍. 0170-3122064.    

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.