You are Here : Home / USA News

കാണികളെ അമ്പരപ്പിച്ച് വെര്‍ട്ടിക്കല്‍ ഫാഷന്‍ ഷോ P

Text Size  

Story Dated: Wednesday, January 22, 2014 03:21 hrs EST

ദുബായ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന്മേല്‍ നടന്ന വെര്‍ട്ടിക്കല്‍ ഫാഷന്‍ ഷോ നഗരത്തെ അമ്പരപ്പിച്ചു. ഡി.എസ്.എഫിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ബുര്‍ജ് ഖലീഫയിന്മേല്‍ അക്രോബാറ്റിക് അഭ്യാസികള്‍ നടത്തിയ പ്രകടനം അമ്പരപ്പോടെയാണ് സന്ദര്‍ശകര്‍ നോക്കിക്കണ്ടത്.

ലോകപ്രശസ്ത ഡിസൈനര്‍മാര്‍ രൂപകല്പന ചെയ്ത വസ്ത്രങ്ങള്‍ ധരിച്ചെത്തിയ അഭ്യാസികളും മോഡലുകളും അര്‍മാനി പവലിയനിലാണ് ക്യാറ്റ് വാക്ക് നടത്തിയത്. പ്രത്യേകം പരിശീലനം സിദ്ധിച്ച സ്ത്രീകള്‍ അടങ്ങുന്ന സംഘം സംഗീതത്തിന്റെ താളത്തിനൊപ്പിച്ച് ബുര്‍ജ് ഖലീഫയുടെ ചുമരില്‍ ചുവടുവെച്ചു. സുരക്ഷയ്ക്കായി പിറകില്‍ ഉറപ്പിച്ച കയറില്‍ തൂങ്ങി ഉയരങ്ങളില്‍നിന്ന് താഴേക്ക് ചുവടുകള്‍ വെച്ചിറങ്ങിയ അഭ്യാസികള്‍ താഴെ കാത്തുനിന്ന കാണികള്‍ക്ക് ഹൃദയം നിലയ്ക്കുന്ന അനുഭവമായി.

യു.എ.ഇ. പതാകയുടെ നിറങ്ങളിലുള്ള നീളന്‍ അലങ്കാരങ്ങള്‍ക്കിടയില്‍നിന്നായിരുന്നു വെര്‍ട്ടിക്കല്‍ ക്യാറ്റ് വാക്ക് നടത്തിയത്. ക്യാറ്റ് വാക്കിനൊടുവില്‍ അഭ്യാസികളില്‍ രണ്ടുപേര്‍ ഡി.എസ്.എഫ്. ബാഗുമായി താഴെയെത്തിയതും കൗതുകം ജനിപ്പിച്ചു. അക്രോബാറ്റിക് സംഘം രണ്ടുതവണ ഇടവേളയെടുത്തപ്പോഴാണ് താഴെ റാമ്പില്‍ സുന്ദരികള്‍ ചുവടുവെച്ചത്. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുമ്പിലായിരുന്നു ഫാഷന്‍ ഷോ അരങ്ങേറിയത്.

ആദ്യമായാണ് യു.എ.ഇ.യില്‍ വെര്‍ട്ടിക്കല്‍ ക്യാറ്റ് വാക്ക് നടക്കുന്നത്. ലോകത്തില്‍തന്നെ ബുര്‍ജ് ഖലീഫ പോലൊരു അംബരചുംബിയില്‍ അതിസാഹസികമായി ക്യാറ്റ് വാക്ക് നടക്കുന്നത് ഇതാദ്യമായിട്ടാണ്. വിനോദവും ഷോപ്പിങ്ങും ഇഴചേര്‍ന്ന ഡി.എസ്.എഫില്‍ സാഹസികതയ്ക്ക് കൂടി പുതിയൊരു ഇടംനല്‍കാന്‍ വെര്‍ട്ടിക്കല്‍ ക്യാറ്റ് വാക്കിനായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More