You are Here : Home / USA News

മാപ്പിളകല അക്കാദമി നാഷണല്‍ മീറ്റ് ജിദ്ദയില്‍ വെള്ളിയാഴ്ച

Text Size  

Story Dated: Tuesday, January 21, 2014 02:10 hrs EST

 

ജിദ്ദ :കേരള മാപ്പിളകല അക്കാദമി സൗദി നാഷണല്‍ കമ്മറ്റി 'നാഷണല്‍ മീറ്റ് ' സംഘടിപ്പിക്കുന്നു. ജനുവരി 24 വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് ശറഫിയ്യ ഇംപാല ഗാര്‍ഡനില്‍ ആണ് പരിപാടി. ആനുകാലികമായി മാപ്പിള സാഹിത്യത്തിലും പാട്ടുകളിലും നടക്കുന്ന ചൂടേറിയ ചര്‍ച്ചകള്‍ വിശകലനം ചെയ്യുന്നതിനും 2014 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖ തയ്യാറാക്കാനും വേണ്ടി ചേരുന്ന ഈ മീറ്റില്‍ ദമ്മാം ,റിയാദ് ,കമീഷ് മുശൈത്ത് ,മക്ക ,മദീന ,ജിദ്ദ തുടങ്ങിയ എല്ലാ പ്രവിശ്യകളില്‍ നിന്നും പ്രതിനിധികള്‍ ഉണ്ടായിരിക്കുമെന്ന് പ്രസിടന്റ്‌റ് ബഷീര്‍ മൂന്നിയൂര്‍(കമീഷ്മുശൈത്ത് ) ,ജനറല്‍ സെക്രട്ടറി മാലിക് മക്ബൂല്‍ (ദമ്മാം ),ഓര്‍ഗനൈസിംഗ് സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര ,ട്രഷറര്‍ സയ്യിദ് മഷ്ഹൂദ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു .
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More