You are Here : Home / USA News

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വി. സെബസ്‌ത്യാനോസിന്‍റെ തിരുനാള്‍ ജനുവരി 26-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, January 19, 2014 11:07 hrs EST

 

ഷിക്കാഗോ: വിശ്വാസം ത്യജിക്കുന്നതിനേക്കാള്‍ ഉത്തമം ധീരമായി മരണം വരിക്കുന്നതാണ്‌ എന്ന്‌ പ്രഖ്യാപിച്ചുകൊണ്ട്‌ ക്രിസ്‌തുനാഥനുവേണ്ടി വീര രക്തസാക്ഷിത്വം വരിച്ച വി. സെബസ്‌ത്യാനോസ്‌ സഹദായുടെ തിരുനാള്‍ പരമ്പരാഗത കേരളത്തനിമയില്‍ ഭക്തിനിര്‍ഭരമായ തിരുകര്‍മ്മങ്ങളോടെ പ്രൗഢഗംഭീരമായി ബല്‍വുഡ്‌ മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ ആഘോഷിക്കുന്നു.

ജനുവരി 26-ന്‌ ഞായറാഴ്‌ച രാവിലെ 11 മണിക്ക്‌ ആഘോഷമായ ദിവ്യബലിക്കും, പ്രസംഗത്തിനും, ലദീഞ്ഞിനും ശേഷം വിശുദ്ധന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ട്‌ ആഘോഷമായ പ്രദക്ഷിണം നടത്തപ്പെടും. തുടര്‍ന്ന്‌ പരമ്പരാഗത രീതിയില്‍ കഴുന്നെടുപ്പും, നേര്‍ച്ച-കാഴ്‌ച സമര്‍പ്പണവും ഉണ്ടായിരിക്കും.

ഇടവകയിലെ അതിരമ്പുഴ നിവാസികളാണ്‌ തിരുനാള്‍ ഏറ്റെടുത്ത്‌ നടത്തുന്നത്‌. വിഭവസമൃദ്ധമായ സ്‌നേഹവിരുന്നും ഉണ്ടായിരിക്കുമെന്ന്‌ വികാരി ഫാ. ജോയി ആലപ്പാട്ടും, അസിസ്റ്റന്റ്‌ വികാരി ഫാ. റോയി മൂലേച്ചാലിലും ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 708 544 7250, 708 544 6419.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More