You are Here : Home / USA News

ക്‌നാനായ കണ്‍വന്‍ഷന്‍ ജനകീയ കണ്‍വന്‍ഷനാക്കിമാറ്റിയ കണ്‍വന്‍ഷന്‍ കമ്മറ്റിക്ക്‌ കെ.സി.എസിന്റെ അനുമോദനങ്ങള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, January 19, 2014 04:36 hrs UTC

 

ഷിക്കാഗോ: ക്‌നാനായ കാത്തലിക്‌ കോണ്‍ഗ്രസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (കെ.സി.സി.എന്‍.എ.)യുടെ നേതൃത്വത്തില്‍ ഷിക്കാഗോ കെ.സി.എസിന്റെ ആതിഥേയത്വത്തില്‍ ജൂലൈ 3, 4, 5, 6 (വ്യാഴം, വെളളി, ശനി, ഞായര്‍) തീയതികളിലായി ചിക്കാഗോ മക്കോര്‍മിക്‌ കണ്‍വന്‍ഷന്‍ സെന്ററിലും ഹയത്ത്‌ റീജന്‍സി ഹോട്ടല്‍ സമുച്ചയത്തിലുമായി നടത്തപ്പെടുന്ന 11-ാമത്‌ കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ സര്‍വ്വകാല റിക്കാര്‍ഡുകളും ഭേദിച്ച്‌ മുന്നേറുമ്പോള്‍ കണ്‍വന്‍ഷന്റെ അണിയറ ശില്‌പികളായ പ്രസിഡന്റ്‌ ടോമി മ്യാല്‍ക്കരപ്പുറം, ചെയര്‍മാന്‍ ഡോ. മാത്യു ജോസഫ്‌ തിരുനെല്ലിപ്പറമ്പില്‍, ജനറല്‍ കണ്‍വീനര്‍ സിറിയക്‌ കൂവക്കാട്ടില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കണ്‍വന്‍ഷന്‍ കമ്മറ്റിക്ക്‌ കെ.സി.എസിന്റെ അനുമോദങ്ങള്‍.

ജനുവരി 15 ന്‌ അവസാനിച്ച ഏര്‍ലിബേര്‍ഡ്‌ രജിസ്‌ട്രേഷനില്‍ രജിസ്‌ട്രേഷന്‍ 80% കഴിഞ്ഞത്‌ ആവേശകരവും, പ്രോത്സാഹനവുമാണ്‌. രജിസ്‌ട്രേഷന്‍ കമ്മറ്റി, വെബ്‌സൈറ്റ്‌ കമ്മറ്റി എന്നീ കമ്മറ്റികളുടെ സംയുക്തപ്രവര്‍ത്തനം രജിസ്‌ട്രേഷന്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചു. രജിസ്‌ട്രേഷന്‍ ചെയര്‍മാന്‍ ജോജോ ആനാലില്‍, പബ്ലിസിറ്റി ചെയര്‍മാന്‍ സൈമണ്‍ മുട്ടത്തില്‍, വെബ്‌സൈറ്റ്‌ ചെയര്‍മാന്‍ റ്റെഡി മുഴയന്മാക്കില്‍, സനീഷ്‌ അറക്കപ്പറമ്പില്‍, കെ.സി.എസ്‌. രജിസ്‌ട്രേഷന്‍ കമ്മറ്റി ചെയര്‍മാന്‍ ബിനു പൂത്തുറ, കണ്‍വീനേഴ്‌സ്‌ സണ്ണി മുണ്ടപ്ലാക്കന്‍, രഞ്‌ജി മണലേല്‍, റോണി പുത്തന്‍പറമ്പില്‍, കെ.സി.സി.എന്‍.എ. ഭരണസമിതി, നാഷണല്‍ കൗണ്‍സില്‍ മെമ്പേഴ്‌സ്‌ എന്നിവരുടെ സഹകരണം ക്‌നാനായ ജനകീയ കണ്‍വന്‍ഷനാക്കാന്‍ സഹായിച്ചു എന്ന്‌ കെ.സി.എസ്‌. പ്രസിഡന്റ്‌ ജോര്‍ജ്‌ തോട്ടപ്പുറം പറഞ്ഞു. കണ്‍വന്‍ഷനില്‍ ഉയര്‍ന്ന ആശങ്കകള്‍, ചില കൂട്ടായ പ്രവര്‍ത്തനങ്ങളുമെല്ലാം തള്ളിക്കളഞ്ഞ്‌ ക്‌നാനായ കണ്‍വന്‍ഷനെ ചരിത്രത്തിന്റെ ഭാഗമാക്കുന്ന ക്‌നാനായ ജനതയ്‌ക്ക്‌ കെ.സി.എസ്‌. ചിക്കാഗോയ്‌ക്ക്‌ അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നുവെന്ന്‌ ജോര്‍ജ്‌ തോട്ടപ്പുറം പറഞ്ഞു. ജൂബി വെന്നലശ്ശേരി അറിയിച്ചതാണിത്‌.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.