You are Here : Home / USA News

മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ യുക്മയില്‍ അംഗമായി

Text Size  

Story Dated: Friday, January 17, 2014 03:29 hrs EST

 

മാഞ്ചസ്റ്റര്‍ : മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ (എം.എം.എ) യുക്മയില്‍ അംഗമായി ചേര്‍ന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു. യുക്മയില്‍ ചേരാനുള്ള തീരുമാനം എക്‌സിക്യുട്ടീവ് കമ്മറ്റിയുടെ പിന്തുണയോടെ പ്രസിഡണ്ട് പോള്‍സണ്‍ തോട്ടപ്പള്ളി, സെക്രട്ടറി ബെന്നി ജോണ്‍ എന്നിവരാണ് അറിയിച്ചത്. നിരവധി മലയാളി കുടുംബങ്ങള്‍ അധിവസിക്കുന്ന മാഞ്ചസ്റ്ററില്‍ 2003 മുതല്‍ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തിച്ചു വരുന്നു.

മാഞ്ചസ്റ്ററിലെയും സമീപ പ്രദേശങ്ങളിലെയും മലയാളികളുടെ സാമൂഹികവും സാംസ്‌കാരികവും കലാപരവുമായ ഉന്നമനത്തെ ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുന്ന എം എം എ നിരവധി കലാ കായിക സാംസ്‌കാരിക പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. ഓരോ മത്സരങ്ങളില്‍ നിന്നും പിരിഞ്ഞു കിട്ടുന്ന തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്ത് ഇവര്‍ മാതൃകയുമാകുന്നു. ഓണം, ക്രിസ്തുമസ്, വിഷു എന്നീ ആഘോഷങ്ങളും കുട്ടികള്‍ക്കായി പ്രത്യേക ആഘോഷങ്ങളും സംഘടിപ്പിക്കുന്ന ഈ സംഘടന തങ്ങളുടെ അംഗങ്ങളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിലും മുന്‍പന്തിയിലാണ്.

എം എം എ യുടെ യുക്മയിലേക്ക് ഉള്ള ആഗമനത്തെ യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ പ്രസിഡന്റ് ദിലീപ് മാത്യു, സെക്രട്ടറി സിജു ജോസഫ്, യുക്മ ജോയിന്റ് സെക്രട്ടറി ആന്‍സി ജോയ്, നാഷണല്‍ കമ്മറ്റി മെമ്പര്‍ അലക്‌സ് വര്‍ഗീസ് തുടങ്ങിയവര്‍ സ്വാഗതം ചെയ്തു. മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷനെ യുക്മയിലേക്ക് സ്വാഗതം ചെയ്യുന്നതോടൊപ്പം നിരവധി അസോസിയേഷനുകളെ കൂട്ടിച്ചേര്‍ത്ത് യുക്മയെ ശക്തിപ്പെടുത്താന്‍ അക്ഷീണം പ്രയത്‌നിക്കുന്ന നോര്‍ത്ത് വെസ്റ്റ് റീജിയനെ പ്രത്യേകം അഭിനന്ദിക്കുന്നതായും യുക്മ നാഷണല്‍ കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് വിജി കെ.പി, സെക്രട്ടറി ബിന്‍സു ജോണ്‍ എന്നിവര്‍ അറിയിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More