You are Here : Home / USA News

ഫോമ നാലാമത് അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ 2014 ജൂണ്‍ 26 മുതല്‍ 29 വരെ

Text Size  

Story Dated: Thursday, January 16, 2014 08:12 hrs EST

കോട്ടയം :ഫോമ നാലാമത് അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ 2014 ജൂണ്‍ 26 മുതല്‍ 29 വരെ പെനിസില്‍വേനിയയിലെ വാലിഫോര്‍ജിലുളള കാസിനോ റിസോര്‍ട്ടില്‍ നടക്കും. ടൂറിസം മന്ത്രി എ. പി. അനില്‍ കുമാര്‍, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ പി. വിജയന്‍ മുന്‍ അമേരിക്കന്‍ അംബാസിഡര്‍ ടി. പി. ശ്രീനിവാസന്‍ പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫ്,മുന്‍ ചീഫ് എന്നിവര്‍ സെക്രട്ടറി ഡി. ബാബു പോള്‍ എന്നിവര്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കും.ഫോമ പ്രസിഡന്റ് ജോര്‍ജ് മാത്യു വാര്‍ത്താ സമ്മേളനത്തില്‍ കോട്ടയത്ത് നടന്ന പറഞ്ഞതാണിത്. അനിയന്‍ ജോര്‍ജാണ് കണ്‍വന്‍ഷന്‍ ചെയര്‍മാന്‍.കണ്‍വന്‍ഷന്റെ ഭാഗമായി ഫോമയുടെ ക്യാന്‍സര്‍ കെയര്‍ ചാരിറ്റി ഫണ്ട് റൈസിംഗും വിതരണവും നടത്തും. സംഘടനയുടെ കേരള കോ-ഒാര്‍ഡിനേറ്റര്‍ സുനു എം.എ, ജോണ്‍ ടൈറ്റസ്, തോമസ് പുലിയാങ്കുന്നേല്‍, സേവി മാത്യു, എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. കേരള ടൂറിസം വികസനം ലക്ഷ്യമാക്കി അമേരിക്കന്‍ ടൂറിസ്റ്റുകളെ കേരളത്തിലേക്കാകര്‍ഷിക്കാനുളള പദ്ധതികള്‍ക്ക് രൂപം കൊടുക്കുന്നതിന്റെ ഭാഗമായി കേരള ടൂറിസം മന്ത്രി എ. പി. അനില്‍ കുമാര്‍ ഫിലഡല്‍ഫിയ ഗവര്‍ണറുമായി ചര്‍ച്ച നടത്തും.കേരള ടൂറിസം സെമിനാര്‍, മാധ്യമ, ബിസിനസ് സെമിനാറുകള്‍, യങ് പ്രൊഫഷണല്‍സ് കരിയര്‍ സെമിനാര്‍, കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍, ടൂറിസം എക്സ്പോ, നഴ്സസ് സെമിനാര്‍, സ്പെല്ലിംഗ് ബീ മത്സരങ്ങള്‍, മലയാളി മങ്ക, മിസ്റ്റര്‍ ഫോമ, മിസ്. ഫോമ തിരഞ്ഞെടുപ്പുകള്‍ എന്നിവയായിരിക്കും കണ്‍വന്‍ഷന്റെ പ്രധാന പരിപാടികള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More