You are Here : Home / USA News

സമൂലമായ പരിവര്‍ത്തനത്തിന്‌ ആം ആദ്‌മി അമേരിക്കയിലേക്ക്‌

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Wednesday, January 15, 2014 11:13 hrs UTC

ആം ആദ്‌മി അമേരിക്കയിലേക്ക്‌

സമസ്‌ത മേഖലകളിലും അഴിമതിയും സ്വജന പക്ഷപാതവും കളിയാടുന്ന ഇന്ത്യാ
മഹാരാജ്യത്തില്‍ സമൂലമായ പരിവര്‍ത്തനത്തിന്‌ കാഹളമൂതിക്കൊണ്ട്‌ ഇന്ത്യ
എഗൈന്‍സ്റ്റ്‌ കറപ്‌ഷന്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച്‌ രണ്ടു
വര്‍ഷം മുമ്പ്‌ ഡല്‍ഹിയില്‍ ആരംഭിച്ച ജനമുന്നേറ്റം ഇന്ത്യ ആകമാനം
കത്തിപ്പടരുന്നു. ഏതാനും മാസങ്ങള്‍ക്കു മുമ്പ്‌ ആം ആദ്‌മി പാര്‍ട്ടിക്ക്‌
അരവിന്ദ്‌ കെജ്രിവാളിന്റെ നേതൃത്വത്തില്‍ രൂപം നല്‍കി. ഡല്‍ഹിയുടെ
തെരുവീഥിയിലേക്ക്‌ ഇറങ്ങിയ എ എ പി പ്രവര്‍ത്തകര്‍ പ്രത്യേകിച്ച്‌
വനിതകളും യുവാക്കളും ജീര്‍ണിച്ച രാഷ്‌ട്രീയ സംവിധാനത്തെയും അഴിമതിയെയും
ചൂലുമായി അടിച്ച്‌ വെടിപ്പാക്കാന്‍ ഇറങ്ങി പ്പുറപ്പെട്ടപ്പോള്‍
സാധാരണക്കാരും പാവപ്പെട്ടവനും അവരെ ഹൃദയത്തിലേറ്റി സ്വീകരിച്ചു.
കഴിഞ്ഞ 60 വര്‍ഷക്കാലമായി ഇന്ത്യ മാറി മാറി ഭരിച്ച കോണ്‍ഗ്രസിന്റെയും
ബിജെപിയുടെയും നേതാക്കളും മന്ത്രിമാരും സാധാരണക്കാരായ ടാക്‌സ്‌
പെയേര്‍സിന്റെ പണം അടിച്ചുമാറ്റി കോടാനുകോടൗി രൂപ സ്വിസ്‌ ബാങ്കിലും
മറ്റ്‌ വിദേശ ബാങ്കുകളിലേക്കും മാറ്റിയപ്പോള്‍ ഇന്ത്യന്‍ ജനതക്ക്‌ ഒന്നും
ചെയ്യാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ഓരോ 5 വര്‍ഷവും കോണ്‍ഗ്രസിനെയും
ബിജെപിയെയും മാറിമാറി അധികാരത്തിലേറ്റിയ ഇന്ത്യന്‍ ജനതക്ക്‌ മറ്റൊരു
മാര്‍ഗവുമില്ലാതായി.

 

 

 


ഇന്നും അധികാരത്തിന്റെ മത്ത്‌ പിടിച്ച മന്ത്രിമാരും ജനപ്രതിനിധികളും
തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍ ജനങ്ങളോട്‌ ഒരു പ്രതിബദ്ധതയുമില്ലാതെ
സ്വന്തം കാര്യം സിന്ദാബാദ്‌ എന്ന മുദ്രാവാക്യമുയര്‍ത്തി ജീവിച്ചു.
ജനങ്ങളുടെ നികുതിപ്പണം കൊണ്ട്‌ കുടുംബത്തോടും പരിവാരങ്ങളോടുമൊപ്പം ഉലകം
ചുറ്റുന്ന മന്ത്രിമാരും എംപിമാരും എംഎല്‍എ മാരും ഉദ്യോഗസ്ഥരും
അഹങ്കാരത്തിന്റെ കൊടുമുടിയിലിരുന്നു ജനങ്ങളെ കൊഞ്ഞനം കാണിച്ചപ്പോള്‍
കഴിഞ്ഞ നവംബര്‍ മാസത്തില്‍ ഡല്‍ഹി സംസ്ഥാനത്തിലേക്ക്‌ നടന്ന
തിരഞ്ഞെടുപ്പിന്‌ ശേഷം മേല്‍പ്പറഞ്ഞ കൂട്ടര്‍ മുഖം നന്നാക്കാന്‍
വേണ്ടിയുള്ള നെട്ടോട്ടത്തിലാണ്‌.
അരവിന്ദ്‌ കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ അധികാരത്തിന്റെ
അഹംഭാവമില്ലാത്ത സാധാരണക്കാരനായി വിഐപി പരിരക്ഷ ഉപേക്ഷിച്ച്‌
ജനങ്ങളിലേക്ക്‌ ഇറങ്ങി ചെന്ന്‌ അധികാരം ജനങ്ങളിലാണെന്ന്‌ ഉറക്കെ
പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യ മുഴുവന്‍ ആ മുദ്രാവാക്യം
ഏറ്റുവാങ്ങുകയായിരുന്നു. ആം ആദ്‌മി പാര്‍ട്ടി ഇന്ദ്രപ്രസ്ഥത്തിന്റെ ഭരണം
ഏറ്റെടുത്ത്‌ ദിവസങ്ങള്‍ക്കുള്ളില്‍ മന്ത്രിമാരുടെ സുരക്ഷയും
മണിമന്ദിരങ്ങളും ഉപേക്ഷിക്കുന്നു. വൈദ്യുതിയും വെള്ളവും സൗജന്യമായി
നല്‍കുന്നു. അഴിതിക്കെതിരെയുള്ള നിയമം കര്‍ക്കശമാക്കി. ഹോട്ട്‌ലൈന്‍
നമ്പറിലൂടെയോ ഇ മെയിലിലൂടെയോ അഴിമതി നടത്തുന്ന ആള്‍ക്കാരംപ്പറ്റി വിവരം
അിറയിക്കാനുള്ള സംവിധാനം, ഭരണാധികാരികള്‍ ട്രെയിനിലും റിക്ഷയിലും
സഞ്ചരിക്കുന്നു. ജനങ്ങള്‍ക്ക്‌ ഏതു സമയവും മന്ത്രിമാരെ കാണാനുള്ള അവസരം
തുടങ്ങി ഒട്ടേറെ മാറ്റങ്ങള്‍ കൊണ്ടു വന്നു.

 

 

 

 

 

 



ആം ആദ്‌മി പാര്‍ട്ടിയുടെ പ്രവര്‍ത്തനം കേരളത്തിലെ എല്ലാ ജില്ലകളിലും
താലൂക്കുകളിലും പഞ്ചായത്തുകളിലും യുവാക്കളും സാധാരണക്കാരും ഏറ്റെടുത്തു
കഴിഞ്ഞു. 5 ലക്ഷത്തോളം മലയാളികളും 4 മില്യണോളം ഇന്ത്യക്കാരുമുള്ള
അമേരിക്കയിലും ആം ആദ്‌മി പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.
ഡല്‍ഹിയിലെയും കേരളത്തിലെയും ആം ആദ്‌മി പാര്‍ട്ടിയുടെ ഓഫീസുമായി
സഹകരിച്ചാണ്‌ അമേരിക്കയിലെയും പ്രവര്‍ത്തനങ്ങള്‍. താഴെ പറയുന്നവരാണ്‌ ആം
ആദ്‌മി കേരള യുഎസ്‌ എ ചാപ്‌റ്ററിന്‌ നേതൃത്വം നല്‍കുന്നത്‌.

1. അനിയന്‍ ജോര്‍ജ്‌ (എന്‍.ജെ)
2. അബ്രഹാം തെക്കേമുറി (ടി എക്‌സ്‌)
3. ജോസഫ്‌ ഔസോ (കാലിഫോര്‍ണിയ)
4. ജോസ്‌ പോള്‍ ( ഡിലവേവ്‌)
5. അനില്‍ പുത്തന്‍ചിറ ( എന്‍.ജെ)
6. വിനോദ്‌ ഡേവിഡ്‌ കോണ്ടൂര്‍ ( മിഷിഗണ്‍)
7. ജോ  കണ്ണൂര്‍ ( ന്യൂയോര്‍ക്ക്‌ )
8. റെജി ചെറിയാന്‍ ( അറ്റ്‌ലാന്റ )
9. സക്കറിയാ കുര്യന്‍ ( എംഡി)
10. ഫെബിന്‍ മുത്തേരില്‍ ( ചിക്കാഗോ )
11. ജോസഫ്‌ ഇടിക്കുള ( ന്യൂ ജേഴ്‌സി )

അഴിമതി രഹിതമായ ശക്തമായ ലോകരാജ്യങ്ങളുടെ നേതൃസ്ഥാനം ഏറ്റെടുക്കാന്‍
പ്രാപ്‌തിയുള്ള ഇന്‍ഡ്യയെ സ്വപ്‌നം കാണുന്ന പ്രവാസി ഇന്ത്യക്കാര്‍ ആം
ആദ്‌മിയുടെ കൊടിക്കീഴില്‍ ആ സ്വപ്‌നം സാക്‌ഷാത്‌കരിക്കുവാന്‍
വൊളണ്ടറിയായി അണിനിരക്കുക. യു എസ്‌ എ ചാപ്‌റ്ററുമായി പ്രവര്‍ത്തിക്കാന്‍
താല്‍പ്പര്യപ്പെടുന്നവര്‍ ബന്ധപ്പെടുക.

PHONE : 908.3371289

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.