You are Here : Home / USA News

റോക്ക്ലാന്റ് സെന്റ് ജോര്‍ജ് സെന്റര്‍ നിര്‍മ്മിക്കുന്ന പള്ളിയുടെ ശിലാസ്ഥാപനം 2014 ജനുവരി അഞ്ചിന്

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Wednesday, January 15, 2014 06:54 hrs EST

ന്യുസിറ്റി, ന്യുയോര്‍ക്ക് . റോക്ക്ലാന്റ് കൌണ്ടിയില്‍ കഴിഞ്ഞ 25 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന യാക്കോബായ സുറിയാനി സഭയുടെ റോക്ക്ലാന്റ് സെന്റ് ജോര്‍ജ് സെന്റര്‍ നിര്‍മ്മിക്കുന്ന പള്ളിയുടെ ശിലാസ്ഥാപനം 2014 ജനുവരി അഞ്ചിന് ഞായറാഴ്ച അമേരിക്കന്‍ ഭദ്രാസന മെത്രാപൊലീത്ത അഭി. യെല്‍ദോ മോര്‍ തീത്തോസ് തിരുമേനി നിര്‍വഹിച്ചു. തദവസരത്തില്‍ ബാഹ്യകേരള ഭദ്രാസന മെത്രാപൊലീത്ത അലക്സാണ്ട്രിയോസ് സന്നിഹിതനായിരുന്നു.

വി. ഗീവര്‍ഗീസ് സഹദായുടെ നാമത്തിലുള്ള ദേവാലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം എത്രയും വേഗം പൂര്‍ത്തിയാക്കുവാന്‍ എല്ലാവിധ ദൈവാനുഗ്രഹങ്ങളും ലഭിക്കട്ടെ എന്ന് മെത്രാപൊലീത്ത ആശംസിച്ചു. രണ്ടര ഏക്കര്‍ വിസ്തൃതിയിലുള്ള സ്ഥലത്ത് നിര്‍മ്മിക്കുന്ന ദേവാലയത്തിന് ഒരു മില്യന്‍ ഡോളര്‍ ബഡ്ജറ്റ്
പ്രതീക്ഷിക്കുന്നു.

സെന്റ് ജോര്‍ജ് പള്ളി വികാരി ഗീവര്‍ഗീസ് ചട്ടത്തില്‍ കോര്‍എപ്പിസ്കോപ്പ സന്നിഹിതരായ എല്ലാ വിശ്വാസികള്‍ക്കും നന്ദി  പറഞ്ഞു.  സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More