You are Here : Home / USA News

ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പുതിയ പ്രസിഡന്റായി ടാജ് മാത്യൂ

Text Size  

Story Dated: Tuesday, January 14, 2014 04:37 hrs EST

 
 

ന്യൂജേഴ്‌സി : ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പുതിയ പ്രസിഡന്റായി മലയാളം പത്രം എഡിറ്റര്‍ ടാജ് മാത്യൂ തിരഞ്ഞെടുക്കപ്പെട്ടു. വിന്‍സെന്റ് ഇമ്മാനുവേലാണ് ജനറല്‍ സെക്രട്ടറി (ഏഷ്യാനെറ്റ്, ഫിലാഡല്‍ഫിയാ). ബിജു കിഴക്കേക്കൂറ്റ് (മാസപ്പുലരി), ചിക്കാഗോ ) ട്രഷററും ജോസ് ജോസ്‌ കാടാപുറം (കൈരളി ടി.വ.ന്യൂയോര്‍ക്ക്) വൈസ് പ്രസിഡണ്ടുമായിരിക്കും.

മനു തുരുത്തിക്കാടനാണ് (ലോസ് ഏഞ്ചലസ്) പുതിയ ജോയിന്റ് സെക്രട്ടറി . ഷാജി ജോര്‍ജ് (ഒക് ലഹോമ), അനില്‍കുമാര്‍ ആറന്മുള(ഹൂസ്റ്റണ്‍ ) എന്നിവര്‍ ഓഡിറ്റര്‍മാര്‍. ശിവന്‍ മുഹമ്മയാണ് (കൈരളി ടി.വി.ചിക്കാഗോ ) പ്രസിഡന്റ് ) ഇലക്ട്.

പ്രസ് ക്ലബ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ റെജി ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്. ബോര്‍ഡ് അംഗങ്ങളായ ജോര്‍ജ് ജോസഫ്, മാത്യൂ വര്‍ഗാസ് , മധു കൊട്ടാരക്കര, ജോസ് കണിയാലി, ടാജ് മാത്യൂ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രസ്‌ക്ലബിന്റെ ഭരണഘടനയനുസരിച്ച് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് മാത്യൂ വര്‍ഗീസ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായും സെക്രട്ടറി മധു കൊട്ടാരക്കര അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാനായും ചുമതലയേറ്റു.

കഴിഞ്ഞ നാളുകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ ഭാരവാഹികളായ മാത്യൂ വര്‍ഗീസ് , മധു കൊട്ടാരക്കര, റെജി ജോര്‍ജ് എന്നിവര്‍ നന്ദി രേഖപ്പെടുത്തി.
അത്യന്തം സുഗമമായി നടന്ന തിരഞ്ഞെടുപ്പ് പ്രസ്‌ക്ലബ്ബിന്റെ സൗഹൃദം ഒന്നുകൂടി ഊട്ടിയുറപ്പിച്ചതായി തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ നിയന്ത്രിച്ച റെജി ജോര്‍ജ് പറഞ്ഞു. മതസംഘടനകള്‍ക്കും മതേതര സംഘടനകള്‍ക്കും പാഠപുസ്തകമാക്കാവുന്നതാണ് സാഹോദര്യത്തിന്റെ ഐക്യത്തിന്റെയും പ്രതീകമായ പ്രസ്‌ക്ലബ്ബെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. മലയാളം പത്രത്തിന്റെ തുടക്കം മുതല്‍ എഡിറ്ററായി പ്രവര്‍ത്തിക്കുന്ന ടാജ് മാത്യൂ മുമ്പ്  പ്രസ്‌ക്ലബ് ജനറല്‍ സെക്രട്ടറി പദം വഹിച്ചിട്ടുണ്ട് .

ജോസ് കണിയാലി പ്രസിഡന്റായിരിക്കേ 2008-ല്‍ ചിക്കാഗോയിലും 2009-ല്‍ ന്യൂജേഴ്‌സിയിലും നടന്ന പ്രസ്‌ക്ലബ്ബിന്റെ രണ്ടും മൂന്നും കോണ്‍ഫറന്‍കള്‍ക്ക് നേതൃത്വം നല്‍കി.
മാധ്യമരംഗത്തും വ്യവസായ രംഗത്തും ഒരുപോലെ പ്രശോഭിക്കുന്ന വിന്‍സന്റ് ഇമ്മാനുവേല്‍ മലയാളത്തിലുള്ള 24 മണിക്കൂര്‍ കോള്‍സെന്റര്‍ എന്ന ആശയത്തിന് രൂപം നല്‍കിയ പ്രതിഭയാണ്. ഫിലാഡല്‍ഫിയ ആസ്ഥാനമായുള്ള 4 മണിക്കൂര്‍ കോള്‍ സെന്റര്‍ എന്ന ആശയം

യാഥാര്‍ത്ഥ്യമായപ്പോള്‍ അമേരിക്കയില്‍ 24 മണിക്കൂറും ഉപഭോക്താക്കള്‍ക്ക് മലയാളത്തില്‍ സേവനം നല്‍കുന്ന സംരംഭമായി അതുമാറി. സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലും വിന്‍സന്റ് ഇമ്മാനുവേല്‍ സജീവമാണ്.

ചിക്കാഗോയില്‍ നിന്നും കാല്‍നൂറ്റാണ്ടിലേറെയായി പ്രസിദ്ധീകരിക്കുന്ന മാസപ്പുലരി എന്ന മാസികയുടം മുഖ്യ പത്രാധിപരായ ബിജു കിഴക്കേക്കൂറ്റ് പ്രസ്‌ക്ലബ്ബിന്റെ ആരംഭകാലം മുതല്‍ സജീവ പ്രവര്‍ത്തനാണ്. പ്രസ്‌ക്ലബ് ചിക്കാഗോ ചാപ്റ്ററിന്റെ മുന്‍ സെക്രട്ടറിയായും ട്രഷററായും സേവനമനുഷ്ഠിച്ചു.
 
 
അമേരിക്കയിലെ മലയാള ടെലിവിഷന്‍ രംഗത്ത്‌ സ്വന്തം കൈയൊപ്പ്‌ ചാര്‍ത്തിയ വ്യക്‌തി യാണ്‌ വൈസ്‌ പ്രസിഡന്റ്‌ജോസ്‌ കാടാപുറം. കൈരളി ടി.വിയുടെ ചുമതല വഹിക്കു അദ്ദേഹം വാര്‍ത്താധിഷ്‌ഠിത പരിപാടികളിലൂടെ ശ്രദ്‌ധ നേടിയിത്. സാമൂഹിക പ്രശ്‌നങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടുളള പല ചര്‍ച്ചകള്‍ക്കും അമേരിക്കന്‍ മലയാളികള്‍ക്ക്‌ വേ ദിയൊരുക്കിയ ജോസ്‌ കാടാപുറം പ്രസ്‌ക്ലബ്ബ്‌ ന്യൂയോര്‍ക്ക്‌ ചാപ്‌റ്ററിന്റെ പ്രസിഡന്റ്‌പദവും അലങ്കരിച്ചിരുുന്നു.
കേരളത്തിലെ മാധ്യമരംഗത്ത്‌ പ്രശോഭിച്ചിരുു ജോയിന്റ്‌ സെക്രട്ടറി മനു തുരുത്തിക്കാടന്‍ അമേരിക്കയുടെ പടിഞ്ഞാറന്‍ മേലഖലകളിലെ സംഭവ വികാസങ്ങള്‍ ജനമധ്യത്തിലെ ത്തിക്കാന്‍ തനതായ സംഭാവനകള്‍ നല്‍കി. കൈരളി ടി.വിയുമായി ബന്‌ധപ്പെട്ട് പ്രവര്‍ത്തിക്കുുന്നു.
ഒക്‌ലഹോമയിലെ മലയാളി സമൂഹത്തില്‍ സുചരിതനായ ഓഡിറ്റര്‍ ഷാജി ജോര്‍ജ്‌ പ്രസ്‌ക്ലബ്ബിന്റെ ആരംഭകാലം മുതല്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുുന്നു. ഒക്‌ലഹോമ ചാപ്‌റ്ററിന്റെ രൂപീകരണത്തിനും വികാസത്തിനും സംഭാവനകള്‍ നല്‍കി.
തിരുവനന്തപുരം ആകാശവാണി നിലയത്തില്‍ അനൗണ്സറായിരുുന്നു ഓഡിറ്ററായി തിരഞ്ഞെടുക്കപ്പെട് അനില്‍കുമാര്‍ ആറന്മുള. ഗാംഭീര്യമുളള ശബ്‌ദത്തിന്റെ ഉടമയായ അദ്ദേഹം പല വേദികളിലും മാസ്‌റ്റര്‍ ഓഫ്‌ സെറിമണിയായി പ്രവര്‍ത്തിച്ച്‌ ജനങ്ങളുടെ കൈയടി നേടി. ഹൂസ്‌റ്റണിലെ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ സജീവമാണ്‌.
കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രസ്‌ക്ലബ്ബിന്‌ ശക്‌തമായ നേതൃത്വം നല്‍കിയ ആത്മവിശ്വാസത്തോടെയാണ്‌ സ്‌ഥാനമൊഴിയുന്ന പ്രസിഡന്റ്‌ മാത്യു വര്‍ഗീസും ജനറല്‍ സെക്രട്ടറി മധു കൊട്ടാരക്കരയും പ്രസ്‌ ക്ലബ്ബിന്റെ അഡ്‌വൈസറി ബോര്‍ഡ്‌ ചെയര്‍മാന്‍, വൈസ്‌ ചെയര്‍മാന്‍ പദവിയിലെത്തുന്നത്‌. ന്യൂജേഴ്‌സിയില്‍ വിസ്‌മയം വിതറിയ 2013 ലെ പ്രസ്‌ക്ലബ്ബ്‌ കോണ്ഫറന്‍സിന്‌ ചുക്കാന്‍ പിടിച്ചത്‌ ഇവര്‍ ഇരുവരുമാണ്‌. കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരെ അവാര്‍ഡ്‌ നല്‍കി ആദരിച്ച അപൂര്‍വ കീഴ്‌വഴക്കത്തിനും ഇവര്‍ തുടക്കമിട്ടു. പ്രസ്‌ ക്ലബ്ബിന്റെ "മാധ്യമശ്രീ" പുരസ്‌കാരത്തിന്‌ കേരളത്തിലാകമാനം പ്രശസ്‌തി നേടിക്കൊടുത്തത്‌  മാത്യു വര്‍ഗീസിന്റെയും മധു കൊട്ടാരക്കരയുടെയും സംഘാടക മികവായിരുുന്നു
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More