You are Here : Home / USA News

ന്യൂയോര്‍ക്ക്‌ ഐ.കെ.സി.സി കിഡ്‌സ്‌ ക്ലബ്‌ ഒന്നാം വാര്‍ഷികം ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, January 13, 2014 11:58 hrs EST

 

ന്യൂയോര്‍ക്ക്‌: ക്‌നാനായ സമുദായത്തെ ഇല്ലാതാക്കുന്നതും ക്‌നാനായ സമുദായ പാരമ്പര്യങ്ങള്‍ക്കെതിരായി പുറത്തുനിന്നും വിവാഹിതരായവരേയും ഉള്‍കൊണ്ടുള്ള സമൂഹമായി മാത്രമേ നമുക്ക്‌ മുന്‍പോട്ടുപോകുവാന്‍ സാധിക്കുകയുള്ളൂ എന്ന നിലപാട്‌ നമ്മുടെ തന്നെ സഭാ നേതൃത്വം വടക്കേഅമേരിക്കയില്‍ അടിച്ചേ ല്‍പിക്കാന്‍ തുനിഞ്ഞപ്പോള്‍ ന്യൂയോര്‍ക്കിലെ കുറച്ചു ക്‌നാനായക്കാര്‍ അതിനെ എതിര്‍ക്കുകയുണ്ടായി. ക്‌നാനായപാരമ്പര്യങ്ങളും അടിസ്ഥാന തത്വങ്ങളും വിശ്വാസങ്ങളും നിലനിര്‍ത്തികൊണ്ട്‌ ക്‌നാനായത്തില്‍ വെള്ളം ചേര്‍ക്കാതെ തന്നെ താങ്ങളുടെയ്‌ മൂല്യങ്ങളും തനിമയും കാത്തു സൂഷിക്കാന്‍ നിശ്ചയിച്ചവരുടെ (BQLi KidsClub) ആദര്‍ശധീരതയുടെ ഒന്നാം വാര്‍ഷികം ഖമി 5 ന്‌ Creedmore Faith Chapel ല്‍ കൊണ്ടാടുകയുണ്ടായി.

ക്‌നാനായ തനിമ ആരുടേയും മുന്‍പില്‍ അടിയറവെയ്‌ക്കാനുള്ളതല്ലെന്നു ഉറച്ചുവിശ്വസിക്കുന്ന ഏകദേശം 100 ഓളം കുടുംബങ്ങള്‌ മാസതിന്റെ ആദ്യ ഞായറാഴ്‌ചകളില്‍ ഒന്നിച്ചു കൂടുകയും ലാറ്റിന്‍ റീത്തില്‍ കുര്‍ബാന നടത്തുകയും തങ്ങളുടെ സുഖദുഖങ്ങള്‍ പങ്കുവയ്‌ക്കുകയും അതിലൂടെ കൂട്ടായ്‌മയും പാരമ്പര്യങ്ങളും പുതിയ തലമുറയ്‌ക്ക്‌ കൈമാറാനുള്ള വേദിയായി ഇതിനെ മാറ്റുകയുംചെയ്യുന്നു.

ക്‌നാനായത്തെ സംരക്ഷിക്കാന്‍ ബാദ്ധ്യസ്ഥരായ സഭാധികാരികളില്‍ നിന്നു തന്നെ നിരവധി കഷ്ട്‌ടപ്പാടുകള്‍ നേരിട്ടിട്ടും അതിനെയെല്ലാം അതിജീവിച്ച്‌ വരും തലമുറയുടെ ആവശ്യങ്ങള്‍പരിഗണിച്ചും അവരെ ഒരുമിച്ച്‌ ചേര്‍ത്തും തുടങ്ങിയ ഈ സംരംഭം വിജയകരമായി തുടരുന്നു. അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരും അതിനു പ്രോത്സാഹനം നല്‍കിയവരും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.

വാര്‍ഷികത്തോടനുബന്ധിചു നടന്ന മീറ്റിങ്ങില്‍ ക്‌നാനായ യാക്കോബായ മെത്രാപൊലീത്ത സില്‍വാനോസ്‌ അയുബ്‌ പ്രധാന അതിഥിയായിരുന്നു. ക്‌നാനായസമുദായത്തെ ആര്‍ക്കും ഇല്ലാതാക്കുവാനൊ, അങ്ങോട്ടും ഇങ്ങോട്ടും ചേര്‍ക്കുവാനൊ,വിലയ്‌ക്കു വാങ്ങുവാനൊ സാധിക്കില്ലെന്ന്‌ അദ്ദേഹം ഉറക്കെ പ്രഖ്യാപിക്കുകയുണ്ടായി. ക്‌നാനായക്കാരുടെ ആദ്യമെത്രാനായ മാക്കീല്‍ പിതാവ്‌ വലിയ ഒരു രൂപതയുടെ സാരഥി സ്ഥാനവും, സമ്പത്തും, വലിയ അരമനയും ഉപേക്ഷിച്ചത്‌ അരമനയോ, സമ്പത്തൊ, ഒന്നും ഇല്ലാതിരുന്ന ക്‌നാനായ സമുദായത്തിന്‌ വേണ്ടിയായിരുന്നു എന്നത്‌ പ്രത്യേകം ഓര്‍മ്മപ്പെടുത്തുകയുണ്ടായി. ആ മനോഭാവമാണ്‌ നമ്മുടെ സഭാധകൃതര്‍ക്കും ഉണ്ടാകേണ്ടത്‌ എന്ന്‌ അദ്ദേഹം എടുത്തുപറയുകയുണ്ടായി.

ക്‌നാനായക്കാരുടെ പ്രത്യേകമായ താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാന്‍വേണ്ടിമാത്രമാണ്‌ ക്‌നാനായകാര്‍ക്കു വേണ്ടി പ്രത്യേകമായി ഒരു രൂപത സ്ഥാപിച്ചതും, മെത്രാനെയും, മെത്രാപൊലീത്തയെയും വത്തിക്കാന്‍ വാഴിച്ചതും. ക്‌നാനായക്കാരുടെ അജപാലകന്‍ എന്ന സ്ഥാനം അലങ്കരിക്കുന്നവരുടെ പ്രാധമികമായ കടപ്പാട്‌ ക്‌നാനായ പാരമ്പര്യങ്ങളും പൈത്രുകങ്ങളും കളങ്കം വരാതെ കാത്തുസൂക്ഷിക്കുക എന്ന ചുമതല ഭംഗിയായി നിര്‍വഹിക്കുക എന്ന താണെന്ന്‌ അദേഹം ഓര്‍മ്മിപ്പിക്കുകയുണ്ടായി.

അഉ345 മുതല്‍ 1911 വരെ ക്‌നാനായക്കരല്ലാത്ത ബിഷപ്പ്‌മാരുടെ കീഴില്‍ സ്വന്തമായ രൂപത ഇല്ലാതെതന്നെ ക്‌നാനായ പാരമ്പര്യം അടിയറവയ്‌ക്കാതെ തുടര്‍ന്ന സ്ഥിതിക്ക്‌ ക്‌നാനായക്കാരുടെ മാത്രമായ ക്‌നാനായക്കാരന്‍ ബിഷപ്പ്‌ ക്‌നാനായ പാരമ്പര്യങ്ങള്‍ അടിയറ വയ്‌ക്കുന്നതിലെ ആപത്ത്‌ അദ്ദേഹം ചൂണ്ടികാണിക്കുകയുണ്ടായി.

ക്‌നാനായ പാരമ്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍വേണ്ടി പോരാടുന്ന ആഝഘശഗശറ െഇഹൗയ ഭാരവാഹികളേയും, കുട്ടികളേയും, ഈ സംരംഭത്തിന്‌ പ്രോത്സാഹനംനല്‌കിയവരെയും അവര്‍ക്കൊപ്പം നില്‍ക്കുന്ന ഫാദര്‍ തോമസ്‌ മുതുകാട്ടില്‍നേയും അതിനുവേണ്ടി നിലകൊള്ളുന്നവരുടെ ആദര്‍ശ ധീരതയേയും അദ്ദേഹം പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി. ക്‌നാനായക്കാര്‍ എവിടെ ആയാലും അവര്‍ക്ക്‌ എന്ത്‌ ആവശ്യങ്ങള്‍ ഉണ്ടായാലും എല്ലാവിധ സഹായങ്ങളും എന്നും ക്‌നാനായ മെത്രാപോലിത്ത എന്ന നിലക്ക്‌ അദ്ദേഹംവാഗ്‌ദാനം ചെയ്യുകയുണ്ടായി.

യോഗത്തില്‍ സന്നിഹിതനായിരുന്ന Mr. Robin Elaktta ഈ സംരംഭത്തിനെ അഭിനന്ദിക്കുകയും നമ്മുടെ കുട്ടികള്‍ അമേരിക്കന്‍ സംസ്‌ക്കാരവും കൂടി ഉള്‍കൊണ്ടുകൊണ്ട്‌ മുഖ്യധാരയിലേയ്‌ക്ക്‌ വരേണ്ടതിന്റെ ആവശ്യം എടുത്തു പറയുകയുണ്ടായി. KCYLNA യുടെ നാഷണല്‍ ഡയറക്‌ടര്‍ ആയി സേവനം അനുഷ്ടിച്ചിട്ടുള്ള Robin ഇപ്പോള്‍ Missouri Ctiy, Houston, Texas ല്‍ Ctiy Councilor ആയി പ്രവര്‍ത്തിക്കുന്നു. മീറ്റിംഗില്‍ സന്നിഹിതനായിരുന്ന IKCC സെക്രടറി തോമസ്‌ തോട്ടം ഈ സംരംഭത്തിന്‍റെ വിജയത്തിന്‌ IKCC യുടെ ഭാഗത്തുനിന്നുമുള്ള എല്ലാവിധ പിന്തുണകളും വാഗ്‌ദാനം ചെയ്യുകയുണ്ടായി.

യോഗത്തില്‍ സന്നിഹിതനായിരുന്ന ക്‌നാനായ യാക്കോബായ വൈദികന്‍ ഫാദര്‍ ജോസ്‌, ക്‌നാനായ കത്തോലിക്കരും ക്‌നാനായ യാക്കോബായക്കാരും ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളുടെ ആവശ്യം എടുത്തു പറയുകയുണ്ടായി. ഇരുകൂട്ടരുടെയും കുട്ടികളും യുവജനങ്ങളും പരസ്‌പരം ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ വേണ്ട സഹായസൌകര്യങ്ങള്‍ അദ്ദേഹം വാഗ്‌ദാനം ചെയ്യുകയുണ്ടായി. BQLi Kidsclub വേണ്ടി ജോസ്‌ ഇല്ലിക്കല്‍ സ്വാഗതം പറയുകയുണ്ടായി. പ്രിന്‍സിപ്പല്‍ അബ്രഹാം പെരുമനശ്ശേരി ഏവര്‍ക്കും നന്ദിപറയുകയുണ്ടായി. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More