You are Here : Home / USA News

ബില്‍ ഡെബ്ലാസിയോയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഫൊക്കാന നേതാവ്‌ ലീലാ മാരേട്ട്‌ പങ്കെടുത്തു

Text Size  

Story Dated: Monday, January 13, 2014 11:46 hrs EST

 

ന്യൂയോര്‍ക്ക്‌: പുതുതായി തിരഞ്ഞെടുക്കപ്പെട്ട 109മത്‌ ന്യൂയോര്‍ക്ക്‌ സിറ്റി മേയര്‍ ബില്‍ ഡെബ്ലാസിയോയുടെ സത്യപ്രതിജ്ഞാചടങ്ങില്‍ ഫൊക്കാന ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി മെമ്പറും, വിമന്‍സ്‌ ഫോറം നാഷണല്‍ കോഓര്‍ഡിനേറ്ററുമായ ലീലാ മാരേട്ട്‌ പങ്കെടുത്തു.

ന്യൂയോര്‍ക്ക്‌ സിറ്റിയില്‍ ജനുവരി 1നു നടന്ന ചടങ്ങില്‍ ബില്‍ ഡെ ബ്ലാസിയോയെ കൂടാതെ ന്യൂയോര്‍ക്ക്‌ സിറ്റി കംപ്‌ട്രോളര്‍ സ്‌കോട്ട്‌ സ്‌ട്രിങ്ങര്‍ , പബ്ലിക്‌ അഡ്‌വൊക്കേറ്റ്‌ ലറ്റീഷ്യ ജയിംസ്‌ എന്നിവരും സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റു. അമേരിക്കന്‍ മുന്‍ പ്രസിഡന്റ്‌ ബില്‍ ക്ലിന്റണ്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

സത്യപ്രതിജ്ഞാ ചടങ്ങ്‌ വേറിട്ടൊരു അനുഭവമായിരുന്നെന്നും, സാധാരണക്കാരെ സ്‌നേഹിക്കുകയും അവര്‍ക്കുവേണ്ടി നിലകൊള്ളുകയും ചെയ്യുന്ന ഒരു മേയറായിരിക്കും ബില്‍ ഡെബ്ലാസിയോ എന്ന്‌ ലീലാമാരേട്ട്‌ അഭിപ്രായപ്പെട്ടു. അയ്യായിരത്തിലധികം ജനങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ ഇന്ത്യന്‍ സമൂഹത്തില്‍ നിന്ന്‌ വളരെ ചുരുക്കം ചിലര്‍ മാത്രമേ പങ്കെടുത്തുള്ളു. ലീലാ മാരേട്ടിനെ കൂടാതെ സൗത്ത്‌ ഏഷ്യന്‍സ്‌ ഫോര്‍ ഡെബ്ലാസിയോ കമ്മിറ്റിയംഗങ്ങളായ പാം ഖ്വാത്ര, മാലിനി ഷാ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More