You are Here : Home / USA News

യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്‍ ഇലക്ഷന്‍ ജനുവരി 18-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, January 13, 2014 11:42 hrs EST

യോങ്കേഴ്‌സ്‌: യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്റെ (വൈ.എം.എ) 2014-ലെ ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ ജനുവരി 18-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ 7 മണിക്ക്‌ 1727 സെന്‍ട്രല്‍ പാര്‍ക്ക്‌ ഈവ്‌, യോങ്കേഴ്‌സിലുള്ള മുംബൈ പാലസ്‌ ഇന്ത്യന്‍ റെസ്റ്റോറന്റില്‍ വെച്ച്‌ പൊതുയോഗം കൂടുവാന്‍ തീരുമാനിച്ചു.

ന്യൂയോര്‍ക്ക്‌ എമ്പയര്‍ റീജിയനില്‍ ഫോമയുടെ ആരംഭ ഘട്ടം മുതല്‍ പിന്തുണ നല്‍കുന്ന ഫോമയുടെ നെടുംതൂണായ ഒരേയൊരു സംഘടനയായ വൈ.എം.എയുടെ ഈ പൊതുയോഗത്തില്‍ യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്റെ എല്ലാ അംഗങ്ങളേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: വിജയ കുറുപ്പ്‌ (914 954 0511), ഷോബി ഐസക്ക്‌ (914 318 2710), ജോഫ്രിന്‍ ജോസ്‌ (914 424 7289), പ്രദീപ്‌ നായര്‍ (203 260 1356). പി.ആര്‍.ഒ സഞ്‌ജു കുറുപ്പ്‌ അറിയിച്ചതാണിത്‌. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More