You are Here : Home / USA News

പ്രവാസി ഭാരതീയ ദിവസം സംഘടനകള്‍ ബഹിഷ്‌കരിച്ചോ?

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, January 13, 2014 12:05 hrs UTC

 

പ്രവാസികള്‍ക്കുവേണ്ടി ഒരു ദിവസം, അതിന്റെ ആദ്യ ആശയങ്ങള്‍ നാമ്പിടുന്നത്‌ അമേരിക്കന്‍ ഭാരതീയരായ നമ്മുടെ പ്രവാസി സംഘടനകളില്‍ നിന്നുമായിരുന്നു. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും, പ്രവാസ ജീവിതത്തില്‍ വിജയംവരിച്ചവര്‍, പ്രവാസ സമൂഹത്തെ സഹായിച്ചവര്‍, അവരെ ഉദ്ധരിച്ചവര്‍ എന്നീ തലത്തിലുള്ളവരെ ആദരിക്കുകയും അതുവഴി ഒരു വലിയ രാജ്യാന്തര വാതില്‍ നമുക്കായി തുറന്നു കിട്ടും എന്ന ഉജ്ജ്വലമായൊരു ആശയമായിരുന്നു തുടക്കത്തില്‍ വിഭാവനം ചെയ്‌തിരുന്നത്‌.

പക്ഷെ, ഈ ആഘോഷത്തിന്റെ തുടക്കം മുതല്‍ മുടങ്ങാതെ പങ്കെടുത്ത പ്രവാസി സംഘടനകളുടെ വെബ്‌സൈറ്റിലോ വാര്‍ത്തകളിലോ ഇങ്ങനെയൊരു വമ്പന്‍ രാജ്യാന്തര സമ്മേളനത്തെ സംബന്ധിച്ചുള്ള ഒരു അറിയിപ്പും ഇപ്രാവശ്യം വന്നില്ല. ഈ വര്‍ഷത്തത്തെ സമ്മേളനത്തില്‍ എന്ത്‌ നടക്കുന്നുവെന്നോ, അതില്‍ പങ്കെടുക്കുമെന്നോ, പങ്കെടുക്കണമെന്നോ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പ്രസ്‌താവനയും ആര്‍ക്കും കിട്ടിയില്ല. ഇത്‌ ബഹിഷ്‌കരിക്കുന്നതായും ആരും വാര്‍ത്താ കുറിപ്പുകള്‍ ഇറക്കിയില്ല.

ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ ദിവസത്തെ പരിപാടികള്‍ ഇന്ത്യയില്‍ വളരെ ഭംഗിയായി തന്നെ നടന്നു, പക്ഷെ ഇവിടുത്തെ വാര്‍ത്തകളില്‍ ദിനം തോറും നിറഞ്ഞു നില്‌ക്കുന്ന ഒരു അമേരിക്കന്‍ പ്രവാസിയുടെയും ശബ്ദം അവിടെ കേട്ടില്ല. ദേവയാനി സംഭവത്തിലോ, പ്രവാസി പ്രശ്‌നത്തിലോ പ്രവാസി ഭാരതീയ ദിവസം ബഹിഷ്‌കരിച്ചതാണങ്കില്‍ അവര്‍ നയം വ്യക്തമാക്കണം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.