You are Here : Home / USA News

ഒ.ഐ.സി.സി യു.കെ റിപ്പബ്ലിക്ക്‌ ദിനാഘോഷം സംഘടിപ്പിക്കുന്നു; ദേശീയതല പരിപാടി കവന്‍ട്രിയില്‍

Text Size  

Story Dated: Monday, January 13, 2014 04:42 hrs UTC

ഒ.ഐ.സി.സി യു.കെ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഭാരതത്തിന്റെ 65ം റിപ്പബ്ലിക്ക്‌ ദിനാഘോഷം സംഘടിപ്പിക്കുന്നതായി ജനറല്‍ സെക്രട്ടറി എബി സെബാസ്റ്റ്യന്‍ അറിയിച്ചു. വെസ്റ്റ്‌ മിഡ്‌ലാന്റ്‌സ്‌ റീജണിലെ കവന്‍ട്രി കൗണ്‍സില്‍ കമ്മറ്റിയാവും ആതിഥേയത്വം വഹിക്കുന്നത്‌. ദേശീയ ആക്ടിങ്‌ പ്രസിഡന്റ്‌ ജെയ്‌സണ്‍ ജോര്‍ജ്‌ റിപ്പബ്ലിക്ക്‌ ദിനാഘോഷം ഉദ്‌ഘാടനം ചെയ്യും. ഭാരതത്തിന്റെ ദേശീയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സാംസ്‌ക്കാരിക പരിപാടികളും കുട്ടികളുടേയും മുതിര്‍ന്നവരുടേയും കലാപരിപാടികളും ആഘോഷത്തോട്‌ അനുബന്ധിച്ച്‌ ഉണ്ടായിരിക്കുന്നതാണ്‌. ദേശീയോദ്‌ഗ്രഥനവും കോണ്‍ഗ്രസ്‌ സംസ്‌ക്കാരവും മുന്‍നിര്‍ത്തി കുട്ടികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്‌.

റിപ്പബ്ലിക്ക്‌ ദിനാഘോഷ പരിപാടികളുടെ നടത്തിപ്പിനായി കവന്‍ട്രി സിറ്റി കൗണ്‍സില്‍ കമ്മറ്റിയുടെ പ്രത്യേക യോഗം ചേര്‍ന്ന്‌ സ്വാഗതസംഘം രൂപീകരിച്ചു. വെസ്റ്റ്‌ മിഡ്‌ലാന്റ്‌സ്‌ റീജണല്‍ വൈസ്‌ പ്രസിഡന്റ്‌ ജോണ്‍സണ്‍ യോഹന്നാന്റെ വസതിയില്‍ ടാജ്‌ തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എബി സെബാസ്റ്റ്യന്‍ ഉദ്‌ഘാടനം ചെയ്‌തു. താഴെ പറയുന്നവരെ സ്വാഗതസംഘം ഭാരവാഹികളായി തെരഞ്ഞെടുത്തു.

മുഖ്യരക്ഷാധികാരി: മാമ്മന്‍ ഫിലിപ്പ്‌ (ദേശീയ വൈസ്‌ പ്രസിഡന്റ്‌)

രക്ഷാധികാരി: ജിമ്മിച്ചന്‍ മൂലംകുന്നം (വെസ്റ്റ്‌മിഡ്‌ലാന്റ്‌സ്‌ റീജണല്‍ പ്രസിഡന്റ്‌)

ചെയര്‍മാന്‍ : ടാജ്‌ തോമസ്‌ (കവന്‍ട്രി സിറ്റി കൗണ്‌സില്‍ പ്രസിഡന്റ്‌)

ജനറല്‍ കണ്‍വീനേഴ്‌സ്‌ : ജോണ്‍സണ്‍ യോഹന്നാന്‍ , ജോമോന്‍ ജേക്കബ്‌

പ്രോഗ്രാം കോര്‍ഡിനേറ്റര്‍ : ലാലു സ്‌ക്കറിയ

കണ്‍വീനേഴ്‌സ്‌: ലിയോ ഇമ്മാനുവല്‍ , മാത്യു ചമ്പക്കുളം

ഭാരവാഹികള്‍ക്കൊപ്പം പത്ത്‌ അംഗ കമ്മറ്റിയേയും തെരഞ്ഞെടുത്തു.

കവന്‍ടി വൈക്കന്‍ വര്‍ക്കിങ്‌ മെന്‍സ്‌ ക്ലബ്ബിലാണ്‌ റിപ്പബ്ലിക്ക്‌ ദിനാഘോഷ പരിപാടി നടത്തപ്പെടുന്നത്‌. സ്ഥലത്തിന്റെ അഡ്രസ്സ്‌:

Wyken Working Mens Club
219 Ansty Road
Covetnry
CV2 3FL 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.