You are Here : Home / USA News

ഫോമായുടെ ഡാലസ്‌ കിക്കോഫ്‌ ജനുവരി 18ന്‌

Text Size  

Story Dated: Sunday, January 12, 2014 11:39 hrs EST

 

ഡാലസ്‌: ഫിലഡല്‍ഫിയിലെ വാലി ഫോര്‍ജ്‌ കാസിനോ റിസോര്‍ട്ടില്‍ 2014 ജൂണ്‍ 26 മുതല്‍ 29 വരെ അരങ്ങേറുന്ന ഫോമ അന്താരാഷ്‌ട്ര കണ്‍വന്‍ഷന്റെ ഡാലസ്‌ പ്രാദേശിക കിക്കോഫ്‌ കരോള്‍ട്ടന്‍ സെന്റ്‌ മേരീസ്‌ യാക്കോബായ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ ജനുവരി 18, വൈകിട്ട്‌ 6 മണിക്ക്‌ നടക്കും. ഡാലസ്‌ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ക്രിസ്‌മസ്‌, പുതുവത്‌സര ആഘോഷപരിപാടികളുടെ ഭാഗമായി ഒരുക്കുന്ന ചടങ്ങില്‍ ഫോമ നാഷണല്‍ വൈസ്‌ പ്രസിഡന്റ്‌ രാജു ഫിലിപ്പ്‌ കിക്കോഫ്‌ ഉത്‌ഘാടനം ചെയ്യും.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മലയാളികളായ വ്യവസായപ്രമൂഖരും, ഇന്‍ഡ്യയെ പ്രതിനിധീകരിച്ചെത്തുന്ന രാഷ്‌ട്രീയ, സാഹിത്യ,സാംസ്‌ക്കാരിക, മാദ്ധ്യമ, സിനിമാ മേഖലകളില്‍ നിന്നുള്ള പ്രമൂഖരും മറ്റും സംബന്ധിക്കുന്ന ഫോമ ദേശീയ കണ്‍വന്‍ഷനില്‍ ഭാഗമാകുന്നതിനുള്ള രജിസ്‌ട്രേഷനുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്‌. അമേരിക്കന്‍ മലയാളികളുടെ ദേശീയ മുന്നേറ്റത്തിന്റെ ഭാഗമാകുവാനും കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാനും ആഗ്രഹിക്കുന്നവര്‍ കഴിവതും നേരത്തെ തങ്ങളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്‌ത്‌ അംഗത്വം ഉറപ്പു വരുത്തണമെന്ന്‌ ഫോമ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു അഭ്യര്‍ത്‌ഥിച്ചു.

അമേരിക്കന്‍ മലയാളികളുടെ ഐക്യവും സാംസ്‌ക്കാരികരംഗത്തെ ഏകസ്വരവുമായ ഫോമയുടെ അന്താരാഷ്‌ട്ര കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതിനായി നോര്‍ത്ത്‌ ടെക്‌സസ്‌ ഉള്‍പ്പെടെയുള്ള ദേശങ്ങളിലെ മലയാളികള്‍ ഡാലസ്‌ കിക്കോഫില്‍ സന്നിഹിതരായി പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന്‌ ഡാലസ്‌ മലയാളി അസോസിയേഷന്‍ ട്രസ്റ്റ്‌ ബോര്‍ഡ്‌ ചെയര്‍മാനും ഫോമാ കണ്‍വന്‍വന്‍ വൈസ്‌ പ്രസിഡന്റുമായ ഫിലിപ്പ്‌ ചാമത്തില്‍ അഭ്യര്‍ത്‌ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫിലിപ്പ്‌ ചാമത്തില്‍ (469 877 7266), ഡക്‌സ്റ്റര്‍ ഫെരേര (972 768 4652)
രാജു പിള്ള (469 995 9828), തൊമ്മച്ചന്‍ മുകളേല്‍ (214 299 0746), ബിജു തോമസ്‌ (972 342 0468)
അനൂപ്‌ ചെറിയാന്‍ (214 564 4265), ജേക്കബ്‌ പറമ്പേത്ത്‌ (972 839 7591).

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More