You are Here : Home / USA News

കെ.സി.എസ്‌ വിമന്‍സ്‌ ഫോറം ഹോളിഡേ ആഘോഷം ജനുവരി 25-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, January 12, 2014 11:17 hrs EST

 

ഷിക്കാഗോ: ഷിക്കാഗോ ക്‌നാനായ കാത്തലിക്‌ സൊസൈറ്റിയുടെ വനിതാ വിഭാഗമായ വിമന്‍സ്‌ ഫോറത്തിന്റെ ഹോളിഡേ ആഘോഷങ്ങള്‍ ജനുവരി 25-ന്‌ ശനിയാഴ്‌ച നടത്തപ്പെടുന്നു. ജനുവരി 25-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ 5.30-ന്‌ മൗണ്ട്‌ പ്രോസ്‌പെക്‌ടസിലുള്ള ഹോളിഡേ ഇന്നിലാണ്‌ ആഘോഷപരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്‌. ആഘോഷപരിപാടികളുടെ ഭാഗമായി കലാപരിപാടികളും അരങ്ങേറും. കെ.സി.എസ്‌ വിമന്‍സ്‌ ഫോറം ഹോളിഡേ ആഘോഷപരിപാടികളിലേക്ക്‌ എല്ലാ വിമന്‍സ്‌ ഫോറം അംഗങ്ങളേയും ക്ഷണിച്ചുകൊള്ളുന്നു.

ആഘോഷപരിപാടികള്‍ക്ക്‌ ചിന്നു തോട്ടം, ജോമോള്‍ ചെറിയത്തില്‍, അനിതാ പണയപ്പറമ്പില്‍, ജെയ്‌ന്‍ മുണ്ടപ്ലാക്കില്‍, ബെറ്റി മുല്ലപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കും. ജൂബി വെന്നലശേരി ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്‌. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More