You are Here : Home / USA News

അഡ്വ. വി.സി സെബാസ്റ്റ്യന്‌ ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കുന്നു

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Sunday, January 12, 2014 04:38 hrs EST

ന്യൂയോര്‍ക്ക്‌: അമേരിക്ക സന്ദര്‍ശിക്കുന്ന സീറോ മലബാര്‍ സഭ അത്മായ കമ്മീഷന്‍ സെക്രട്ടറി ഷെവലിയാര്‍ വി.സി. സെബാസ്റ്റ്യന്‌ ന്യൂയോര്‍ക്കിവെ വിവിധ മത-സാംസ്‌കാരിക സംഘടനകളുടെ ആഭിമുഖ്യത്തില്‍ ജനുവരി 17-ന്‌ വെള്ളിയാഴ്‌ച വൈകുന്നേരം 8 മണിക്ക്‌ ക്യൂന്‍സിലുള്ള ടേസ്റ്റ്‌ ഓഫ്‌ കൊച്ചിന്‍ റെസ്റ്റോറന്റില്‍ വെച്ച്‌ സ്വീകരണം നല്‍കുന്നു.

അത്മായ കമ്മീഷന്‍ സെക്രട്ടറി എന്ന നിലയില്‍ വി.സി. സെബാസ്റ്റ്യന്‍ സഭയ്‌ക്ക്‌ നല്‍കിവരുന്ന സേവനങ്ങള്‍ കണക്കിലെടുത്ത്‌ പോപ്പ്‌ ഫ്രാന്‍സീസ്‌ മാര്‍പാപ്പ അദ്ദേഹത്തിന്‌ ഷെവലിയാര്‍ പദവി നല്‍കുകയുണ്ടായി.

വി.സി സെബാസ്റ്റ്യന്റെ സ്വീകരണത്തിലേക്ക്‌ ഏവര്‍ക്കും സ്വാഗതം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോസ്‌ കാനാട്ട്‌ (516 655 4270), ജിന്‍സ്‌ മോന്‍ സഖറിയ (516 776 7061), ജോര്‍ജ്‌ കൊട്ടാരം (718 749 3165), ഷോളി കുമ്പിളുവേലി (914 330 6340), ബാബൂ മുകളേല്‍ (347 281 2833).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More