You are Here : Home / USA News

ശനിയാഴ്ച സാഹിത്യ സല്ലാപത്തില്‍ 'അമേരിക്കന്‍ രാഷ്ട്രീയത്തെ'ക്കുറിച്ച് ചര്‍ച്ച നടത്തുന്നു

Text Size  

Story Dated: Friday, January 10, 2014 11:48 hrs UTC

 

താമ്പാ: ജനുവരി പതിനൊന്നാം  തീയതി നടക്കുന്ന 49മത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെ ചര്‍ച്ചാവിഷയം 'രാഷ്ട്രീയം അമേരിക്കയില്‍ ' എന്നതായിരിക്കും. ഫ്‌ലോറിഡായിലെ ഓറഞ്ചു സിറ്റി കൌണ്‍സില്‍മാന്‍ പ്രൊഫ. തോമസ് എബ്രഹാം ആയിരിക്കും പ്രസ്തുത വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ച് സംസാരിക്കുന്നത്. ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ അറിയുവാനും ചര്‍ച്ചയില്‍ പങ്കെടുക്കുവാനും  എല്ലാ നല്ല ആളുകളെയും രാഷ്ട്ര സ്‌നേഹികളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ജനുവരി നാലാം  തീയതി നടന്ന 48മത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിന്റെ ചര്‍ച്ചാ വിഷയം 'ഭാക്ഷാശാസ്ത്രം' എന്നതായിരുന്നു. പൂനയില്‍ നിന്നും സുപ്രസിദ്ധ എഴുത്തുകാരനും ചിന്തകനും ഭാഷാശാസ്ത്രജ്ഞനും ആയുര്‍വേദ വൈദ്യനുമായ റവ. ഡോ: ജെ. ഔസേപ്പറമ്പില്‍ സരസമായി വിഷയം അവതരിപ്പിച്ച് സംസാരിച്ചു. ചിന്തയും, ഭാഷയും യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധമുണ്ടെന്നും ഏതു ഭാഷയിലായാലും ഈ ബന്ധം പഠിതാക്കള്‍ക്ക് അനുഭവസാധ്യമാണെന്നും അദ്ദേഹം ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടി. കത്തോലിക്കാ സഭയിലെ ഒരു തലമുതിര്‍ന്ന വൈദികനാണെങ്കിലും താനൊരു പുരോഗമനചിന്താഗതിക്കാരനാണ് എന്ന് തെളിയിക്കത്തക്കവിധം ഉന്നത നിലവാരം പുലര്‍ത്തുന്നവയായിരുന്നു ചോദ്യോത്തരങ്ങള്‍.  

കവി ചെറിയാന്‍ കെ. ചെറിയാന്‍,  ഓറഞ്ചു സിറ്റി  കൌണ്‍സില്‍മാന്‍ തോമസ് എബ്രഹാം,  ഡോ: ജോസഫ് ഇ. തോമസ്, ഡോ: മാര്‌സലിന്‍ ജെ. മോറൈസ്, സി. ആണ്ട്രൂസ്,  വര്‍ഗീസ് പി. വര്‍ഗീസ്, പോള്‍ ജോസഫ്,  ജോര്‍ജ്ജ് കുരുവിള,  മനോഹര്‍ തോമസ്, രാജു തോമസ്, ഷീല ചെറു, പി. വി. ചെറിയാന്‍, ത്രേസ്യാമ്മ നാടാവള്ളില്‍, എബ്രഹാം പത്രോസ്, വര്‍ഗീസ്  എബ്രഹാം ഡെന്‍വര്‍, സാജന്‍ മാത്യു, ജോര്‍ജ്ജു മുകളേല്‍, മൈക്ക് മത്തായി, എബ്രഹാം തെക്കേമുറി, റജീസ് നെടുങ്ങാടപ്പള്ളില്‍, പി. പി. ചെറിയാന്‍, മാത്യു മൂലേച്ചേരില്‍, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.

ശനിയാഴ്ചതോറുമാണ് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ശനിയാഴ്ചയും വൈകുന്നേരം  എട്ടു മുതല്‍ പത്തു  വരെ  (ഈസ്‌റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് .....

14434530034  കോഡ്  365923

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , gracepub@yahoo.com എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും  മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8133893395


Join us on Facebook  https://www.facebook.com/groups/142270399269590/

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.