You are Here : Home / USA News

ന്യൂജേഴ്‌സിയില്‍ സംയുക്ത ഓര്‍ത്തഡോക്‌സ് ക്രിസ്മസ് ആഘോഷം

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Friday, January 10, 2014 06:27 hrs EST

ക്ലിഫ്ടണ്‍(ന്യൂജേഴ്‌സി): ക്രിസ്മസിന്റെ സന്തോഷം ആരാധനയിലൂടെ അനുഭവിച്ചറിയണമെന്നും, ആഘോഷങ്ങളുടെ അര്‍ത്ഥം കണ്ടെത്തുകയും ചെയ്യണമെന്ന് റവ.ഡോ.ബേബി വറുഗീസ് ആഹ്വാനം ചെയ്തു. ന്യൂജേഴ്‌സിയിലെ ഓര്‍ത്തഡോക്‌സ് ഇടവകകളുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 28 ശനിയാഴ്ച നടത്തിയ ക്രിസ്മസ് നവവത്സരാഘോഷവേളയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു യേല്‍ യൂണിവേഴ്‌സിറ്റിയില്‍ വിസിറ്റിംഗ് പ്രൊഫസര്‍ കൂടിയായ ഓര്‍ത്തഡോക്‌സ് വൈദിക സെമിനാരി പ്രൊഫസര്‍ റവ.ഡോ.ബേബി വറുഗീസ്. പുതിയ തലമുറ യേശുക്രിസ്തുവിനെക്കാള്‍ സാന്താക്ലോസിന്റെ ആരാധകരാണ്. ഈ സ്ഥിതിവിശേഷം മാറണം, ബേബി വറുഗീസ് അച്ചന്‍ പറഞ്ഞു. ക്രിസ്മസിലേക്ക് നയിച്ച ചരിത്രസംഭവങ്ങള്‍ പരാമര്‍ശിച്ചാണ് പ്രസംഗം അവസാനിച്ചത്.


വിവിധ ഓര്‍ത്തഡോക്‌സ് ഇടവകകളിലെ കാരള്‍ സംഘങ്ങള്‍ ഗാനങ്ങള്‍ ആലപിച്ചു. കുട്ടികളുടെ പരിപാടികളും ഉണ്ടായിരുന്നു. ജെനി ജോര്‍ജ് വേദഭാഗം വായിച്ചു. സലില്‍ ജോസഫ് എം.സി.യായിരുന്നു. ഫാ.സണ്ണി ജോസഫിന്റെ പ്രാര്‍ത്ഥനയോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. ഫാ. ഷിനോജ് തോമസ് സ്വാഗതവും ഫാ.ബാബു കെ. മാത്യൂ കൃതജ്ഞതയും രേഖപ്പെടുത്തി.

സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ് പ്ലെയിന്‍ ഫീന്‍സ്, സെന്റ് ജോര്‍ജ് ടീനെക്ക്, സെന്റ് സ്റ്റീഫന്‍സ് മിഡ്‌ലാന്റ പാര്‍ക്ക്, സെന്റ് മേരീസ് ലിന്‍ഡന്‍, സെന്റ് തോമസ് ഡോവര്‍, സെന്റ് ഗ്രിഗോറിയോസ് ക്ലിഫ്ടണ്‍ എന്നീ ഇടവകയാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭക്ക് ന്യൂജേഴ്‌സിയില്‍ ഉള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More