You are Here : Home / USA News

ഓര്‍ലാന്റോ സെന്റ്‌ പോള്‍സ്‌ പള്ളിയിലെ പുതിയ മാനേജിംഗ്‌ കമ്മിറ്റിയെ തെരഞ്ഞെടുത്തു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, January 09, 2014 01:07 hrs EST

 

ഓര്‍ലാന്റോ: സെന്റ്‌ പോള്‍സ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ഓഫ്‌ ഗ്രേറ്റര്‍ ഓര്‍ലാന്റോയുടെ 2014-ലേക്കുള്ള മാനേജിംഗ്‌ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

സജി ജോണ്‍ ട്രസ്റ്റിയായി ചുമതല വഹിക്കും. മുന്‍ വര്‍ഷത്തെ സെക്രട്ടറിയായ ജോ വര്‍ഗീസ്‌ തന്നെയായിരിക്കും ഈവര്‍ഷത്തെ സെക്രട്ടറി. ഒന്നാം വാര്‍ഡിനെ പ്രതിനിധീകരിച്ച്‌ അലക്‌സ്‌ ജോര്‍ജ്‌, രണ്ടാം വാര്‍ഡിനെ പ്രതിനിധീകരിച്ച്‌ ജഗന്‍ രാജന്‍, മൂന്നാം വാര്‍ഡില്‍ നിന്നും ഡോ. ഡേവിസ്‌, നാലാം വാര്‍ഡില്‍ നിന്നും ഏബ്രഹാം കാപ്പില്‍, അഞ്ചാം വര്‍ഡില്‍ നിന്നും ജെയിംസ്‌ പാപ്പി എന്നിവരായിരിക്കും മാനേജിംഗ്‌ കമ്മിറ്റിയംഗങ്ങള്‍.

സ്ഥാനമൊഴിഞ്ഞ കമ്മിറ്റി അംഗങ്ങളായ സുനില്‍മോന്‍ കെ. ജോയ്‌, മോന്‍സി സാമുവേല്‍, ഷാജി ചാണ്ടി ഏഴുകുന്നേല്‍, എലിസബത്ത്‌ ജോണ്‍ എന്നിവരോടുള്ള നന്ദി കമ്മിറ്റി യോഗം പ്രത്യേകമായി അറിയിച്ചു.

2013-ലെ ട്രസ്റ്റി ഡോ. ഡേവിസ്‌ എക്‌സ്‌ ഒഫീഷ്യോ ആയി തുടരും. ഇടവകയോടുള്ള പരിപൂര്‍ണ്ണ സഹകരണവും സഭയോടുള്ള കൂറും പൂര്‍വ്വാധികം ഭംഗിയായി നിറവേറ്റാന്‍ പുതിയ കമ്മിറ്റിക്ക്‌ സാധിക്കട്ടെ എന്ന്‌ വികാരി ഫാ.ഡോ. ജേക്കബ്‌ മാത്യു പ്രസംഗമധ്യേ ആശംസിച്ചു.

ഡിസംബര്‍ 22-ന്‌ ഞായറാഴ്‌ച കൂടിയ പൊതുയോഗം തെരഞ്ഞെടുപ്പിനെ ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്‌സിയോസ്‌ മോര്‍ യൗസേബിയോസ്‌ മെത്രാപ്പോലീത്ത കല്‍പ്പന മൂലം അംഗീകരിച്ചാണ്‌ പുതിയ കമ്മിറ്റി നിലവില്‍ വന്നത്‌. സജി ജോണ്‍ അറിയിച്ചതാണിത്‌.

 

Picture

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More