You are Here : Home / USA News

മലങ്കര ടിവി മലയാളം ഐപി ടിവിയിലൂടെ

Text Size  

Story Dated: Wednesday, January 08, 2014 08:50 hrs EST

ന്യൂജേഴ്‌സി: ആകമാന സുറിയാനി സഭയുടെ നോര്‍ത്ത്‌ അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ ഔദ്യോഗിത ടെലിവിഷന്‍ ചാനലായ `മലങ്കര ടിവി' അമേരിക്കയിലേയും യൂറോപ്പിലേയും പ്രമുഖ മലയാളം ചാനല്‍ ദാതാക്കളായ `മലയാളം ഐപി ടിവി'യിലൂടെ സംപ്രേഷണം ആരംഭിച്ചിരിക്കുന്നു. 2014 ജനുവരി നാലിന്‌ ന്യൂജേഴ്‌സിയില്‍ വെച്ച്‌ നടന്ന പ്രൗഢഗംഭീരമായ മെത്രാഭിഷേക, വാര്‍ഷികാഘോഷ ചടങ്ങിനോടനുബന്ധിച്ച്‌ ഭദ്രാസനത്തിന്റെ ചരിത്രത്തിന്റെ ഏടുകളില്‍ ഒരു പൊന്‍തൂവല്‍കൂടി ചാര്‍ത്തിക്കൊണ്ട്‌ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ്‌ തിരുമേനി `മലങ്കര ടിവി'യുടെ ഐപി ടിവിയിലേക്കുള്ള ലോഞ്ചിംഗ്‌ നിര്‍വഹിച്ചു.

 

ഭദ്രാസന കൗണ്‍സില്‍ സെക്രട്ടറി വെരി റവ. മാത്യൂസ്‌ ഇടത്തറ കോര്‍എപ്പിസ്‌കോപ്പ, ജോയിന്റ്‌ സെക്രട്ടറി റവ. ഫാ. പോള്‍ പറമ്പത്ത്‌, ട്രഷറര്‍ സാജു പൗലോസ്‌ മാരോത്ത്‌, ജോയിന്റ്‌ ട്രഷറര്‍ കമാന്‍ഡര്‍ ജോബി ജോര്‍ജ്‌, കൗണ്‍സില്‍ അംഗങ്ങളായ റവ.ഫാ. വര്‍ഗീസ്‌ ജേക്കബ്‌, റവ.ഫാ. പോള്‍ തോട്ടയ്‌ക്കാട്‌, ഷെവ. ചെറിയാന്‍ വേങ്കടത്ത്‌, അലക്‌സ്‌ ജോര്‍ജ്‌, ജോര്‍ജ്‌ പൈലി, പി.ഒ. ജേക്കബ്‌, ജോയി ഇട്ടന്‍, സാജു സ്‌കറിയ, മലങ്കര ടിവിക്കുവേണ്ടി സുനില്‍ മഞ്ഞനിക്കര, ഏലിയാസ്‌ വര്‍ക്കി, ഐ.പി ടിവിക്കുവേണ്ടി ബിജു ജോസഫ്‌ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

 

2013-ല്‍ ആരംഭിച്ച മലങ്കര ഇന്റര്‍നെറ്റ്‌ ടിവി ഇനി മുതല്‍ ഐപി ടിവിയിലൂടെ സംപ്രേഷണം ചെയ്യുമ്പോള്‍ സഭാ സന്ദേശം കൂടുതല്‍ ആളുകളിലേക്ക്‌ സമയാസമയങ്ങളില്‍ എത്തിക്കുവാന്‍ സാധിക്കുമെന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും, വാര്‍ത്താവിനിമയ രംഗത്തേക്കുള്ള ഈ പുതിയ കാല്‍വെയ്‌പിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരേയും അഭിനന്ദിക്കുന്നതായും അഭിവന്ദ്യ തിരുമേനി അറിയിച്ചു. ഈ പുതിയ സംരംഭത്തില്‍ വിശ്വാസികളേവരും സഹകരിക്കണമെന്നും തിരുമേനി തന്റെ ആശംസാപ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു. അമേരിക്കന്‍ അതിഭദ്രാസന പി.ആര്‍.ഒ കറുത്തേടത്ത്‌ ജോര്‍ജ്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More