You are Here : Home / USA News

തൊഴിലില്ലാവേതനം ദീര്‍ഘിപ്പിക്കുന്നതിനുള്ള ബില്ല് സെനറ്റ് പാസാക്കി

Text Size  

Story Dated: Wednesday, January 08, 2014 08:32 hrs EST

വാഷിംഗ്ടണ്‍: സാമ്പത്തികമാന്ദ്യകാലത്ത് തൊഴില്‍ നഷ്ടമായ 1.3 മില്യണ്‍ തൊഴില്‍രഹിതര്‍ക്കുള്ള തൊഴിലില്ലാവേതനം മൂന്ന് മാസത്തേക്കു കൂടി ദീര്‍ഘിപ്പിക്കുന്നതിനുളള ബില്ല് സെനറ്റ് പാസാക്കി. 37നെതിരെ 60 വോട്ടകള്‍ക്കാണ് സെനറ്റ് ബില്ല് പാസാക്കിയത്. എന്നാല്‍ കോണ്‍ഗ്രസില്‍ ബില്ലിന്റെ ഭാവി എന്താകുമെന്നതിനെക്കുറിച്ച് ഇപ്പോഴും ആശങ്ക നിലനില്‍ക്കുന്നുണ്ട്. കോണ്‍ഗ്രസിലെ ഭൂരിപക്ഷം റിപ്പബ്ലിക്കന്‍ അംഗങ്ങളും ബില്ലിനെ എതിര്‍ക്കുന്നവരാണ്.

കോണ്‍ഗ്രസും ബില്ല് പാസാക്കണമെന്ന് പ്രസിഡന്റ് ബറാക് ഒബാമ ആവശ്യപ്പെട്ടു. സാമ്പത്തികമാന്ദ്യകാലത്ത് തൊഴില്‍ നഷ്ടമായവര്‍ക്ക് 26 ആഴ്ചത്തേക്ക് തൊഴിലില്ലായ്മാവേതനം ഉറപ്പു നല്‍കുന്ന പദ്ധതി ഡിസംബറില്‍ അവസാനിച്ചിരുന്നു. ഇത് ദീര്‍ഘിപ്പിക്കണമെന്ന ശക്തമായ ആവശ്യം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് മൂന്ന് മാസത്തേക്കുകൂടി പദ്ധതി നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More