You are Here : Home / USA News

സോയ നായരുടെ കവിതാ സമാഹാരം പ്രകാശനം ചെയ്‌തു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, January 08, 2014 06:47 hrs EST

ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ നവവത്സരാഘോഷങ്ങളോടനുബന്ധിച്ച്‌ നടന്ന ചടങ്ങില്‍ യുവ കവയിത്രി സോയ നായര്‍ രചിച്ച `ഇണനാഗങ്ങള്‍' എന്ന കവിതാ സമാഹാരം റവ സന്തോഷ്‌ മാത്യുവില്‍ നിന്ന്‌ ആദ്യ പ്രതി സ്വീകരിച്ചുകൊണ്ട്‌ ഏഷ്യാനെറ്റ്‌ യു.എസ്‌.എ ചീഫ്‌ റിപ്പോര്‍ട്ടര്‍ ഡോ. കൃഷ്‌ണ കിഷോര്‍ പ്രകാശനം ചെയ്‌തു. ഫോമാ ട്രഷറര്‍ വര്‍ഗീസ്‌ ഫിലിപ്പ്‌ ആശംസാ പ്രസംഗം നടത്തി. പ്രവാസത്തിന്റെ ഗൃഹാതുരതയും കാല്‍പ്പനികതയും സൗന്ദര്യബോധവും പിണഞ്ഞുചേര്‍ന്ന മുപ്പതു മനോഹര കവിതകള്‍ അടങ്ങിയ ഇണനാഗങ്ങള്‍ പായല്‍ ബുക്‌സ്‌ ആണ്‌ പ്രസിദ്ധീകരിക്കുന്നത്‌.

 

എന്‍ജിനീയറിംഗ്‌ ബിരുദധാരിയായ സോയ നായര്‍ പെന്‍സില്‍വാനിയയിലെ ലാങ്ങ്‌ഹോണ്‍ എന്ന സ്ഥലത്ത്‌ താമസിക്കുന്നു. മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ നേതൃനിരയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സോയ നായര്‍ ഇപ്പോള്‍ മാപ്പ്‌ ആര്‍ട്‌സ്‌ കോര്‍ഡിനേറ്ററാണ്‌. ഫോമാ കണ്‍വെന്‍ഷനോടനുബന്ധിച്ച്‌ നടത്തുന്ന വിവിധ പരിപാടികളുടെ ചുമതലയും വഹിക്കുന്നു. ഭര്‍ത്താവ്‌: ബിനു നായര്‍. മക്കള്‍: അഭിനു (5), പ്രണയ (2). മാപ്പ്‌ പ്രസിഡന്റ്‌ സ്‌കറിയ, സെക്രട്ടറി യോഹന്നാന്‍ ശങ്കരത്തില്‍, ട്രഷറര്‍ ജോണ്‍സണ്‍ മാത്യു, അനിയന്‍ ജോര്‍ജ്‌, ദിലീപ്‌ വര്‍ഗീസ്‌ എന്നിവര്‍ സോയ നായരെ അഭിനന്ദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More