You are Here : Home / USA News

മത്തായി ബേബിക്കുട്ടി (കുഞ്ഞുമോന്‍- 67) ഷിക്കാഗോയില്‍ നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, January 07, 2014 10:37 hrs EST

 

ഷിക്കാഗോ: പത്തനംതിട്ട, കൂടല്‍, പത്തിശേരില്‍ കുടുംബാംഗവും ഇപ്പോള്‍ ഷിക്കാഗോയില്‍ സ്ഥിരതാമസക്കാരനുമായിരുന്ന മത്തായി ബേബിക്കുട്ടി (കുഞ്ഞുമോന്‍ -67) ഹൃദയാഘാതത്തെ തുടര്‍ന്ന്‌ നിര്യാതനായി. ഷിക്കാഗോ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളി ഇടവകാംഗമാണ്‌ പരേതന്‍.

ഭാര്യ: മറിയാമ്മ ബേബിക്കുട്ടി (ശാന്തമ്മ) കറ്റാനം തെക്കിഴത്തുതറയില്‍ കുടുംബാംഗമാണ്‌.

മക്കള്‍: സിനു (ബാംഗ്ലൂര്‍), ജിനു (ഷിക്കാഗോ), സിജു (ഷിക്കാഗോ).

മരുമക്കള്‍: ഡോ. രാജ്‌ (ബാംഗ്ലൂര്‍), അനീഷ്‌ (ഷിക്കാഗോ).

കൊച്ചുമക്കള്‍: സ്‌പന്‍ദന്‍, സഗന്‍, ജിനീഷ്‌, ജിജീഷ്‌, ജിജിത്‌.

ജനുവരി ഒമ്പതിന്‌ വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞ്‌ 3 മണി മുതല്‍ 9 മണിവരെ ഗോള്‍ഫ്‌ റോഡിലുള്ള കൊളോണിയല്‍ ഫ്യൂണറല്‍ ഹോമില്‍ വെച്ച്‌ (85025 West Golf Road, Niles, IL 60714) പൊതുദര്‍ശനം നടത്തപ്പെടും.

പതിനൊന്നാം തീയതി ശനിയാഴ്‌ച രാവിലെ 8.30-ന്‌ ഷിക്കാഗോ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ വെച്ച്‌ (3735 Narrangansett Ave, Chicago 60635) സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന്‌ ഈഡന്‍ മെമ്മോറിയല്‍ സെമിത്തേരിയില്‍ (Edon Memmorial Cemetary, W Irwing Park Road, Schiller Park, IL 60176) സംസ്‌കാരം നടത്തുന്നതുമാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. ഹാം ജോസഫ്‌ (708 856 7490), അനീഷ്‌ (224 730 9090).

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More