You are Here : Home / USA News

എല്‍മോണ്‍ സെന്റ്‌ ബസേലിയോസ്‌ ദേവാലയത്തില്‍ പെരുന്നാള്‍ ആചരിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, January 07, 2014 10:28 hrs EST

ന്യൂയോര്‍ക്ക്‌: എല്‍മോണ്ട്‌ സെന്റ്‌ ബസേലിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചിന്‍റെ  പെരുന്നാള്‍ ജനുവരി ഒന്നിന്‌ ഇടവക മെത്രാപ്പോലീത്ത സഖറിയാസ്‌ മാര്‍ നിക്കളാവോസിന്‍റെ  പ്രധാന കാര്‍മികത്വത്തില്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി. രാവിലെ 8.30-ന്‌ വി. കുര്‍ബാനയും തുടര്‍ന്ന്‌ വികാരി വെരി റവ.ഡോ. വര്‍ഗീസ്‌ പ്ലാത്തോട്ടത്തിന്‍റെ  നേതൃത്വത്തില്‍ കുരിശും മുത്തുക്കുടകളുമായി പള്ളിക്കു ചുറ്റും വര്‍ണ്ണാഭമായ റാസയും നടന്നു.

ഇടവകയുടെ ഈവര്‍ഷത്തെ ന്യൂസ്‌ ലെറ്ററിന്‍റെ  പുതിയ ലക്കം റിജോ രാജന്‌ കോപ്പി നല്‍കിക്കൊണ്ട്‌ മാര്‍ നിക്കളാവോസ്‌ തിരുമേനി റിലീസ്‌ ചെയ്‌തു. അതോടൊപ്പം തിരുമേനി പുതിയ ഭാരവാഹികള്‍ക്ക്‌ അടുത്തവര്‍ഷത്തെ ഭരണച്ചുമതല ഏല്‍പിച്ചു. ബന്ധുക്കളും സുഹൃത്തുക്കളുമായി നിരവധി പേര്‍ ഭക്തിനിര്‍ഭരമായ പരിപാടികളില്‍ പങ്കുകൊണ്ടു. വന്നു ചേര്‍ന്ന എല്ലാവര്‍ക്കും വികാരി റവ.ഫാ. ഡോ. വര്‍ഗീസ്‌ പ്ലാത്തോട്ടം നന്ദി രേഖപ്പെടുത്തി. സ്‌നേഹവിരുന്നോടെ പെരുന്നാള്‍ സമാപിച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More