You are Here : Home / USA News

ജര്‍മന്‍ നഗരങ്ങളിലെ വീടുകളുടെ വിലയും,വാടകയും കുതിച്ച് കയറുന്നു

Text Size  

Story Dated: Tuesday, January 07, 2014 03:28 hrs UTC

ഫ്രാങ്ക്ഫര്‍ട്ട്: രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഏറ്റവും താഴ്ന്ന നിരക്കില്‍ വീടുകള്‍ പണിയാനും, വാങ്ങാനും ജര്‍മന്‍ ബാങ്കുകള്‍ വായ്പകള്‍ നല്‍കുന്നുണ്ടെങ്കിലും ജര്‍മന്‍
നഗരങ്ങളിലെ വീടുകളുടെയും, അപ്പാര്‍ട്ടുമെന്റുകളുടെയും വിലയും, വാടകയും ക്രമാതീതമായി കുതിച്ച് കയറുന്നു. ഇതിന് ജര്‍മന്‍ ഹൗസ് ഉടമസ്ഥരുടെ സംഘടന പറയുന്ന മുഖ്യ കാരണം നഗരങ്ങളിലെ വീടുകളുടെയും, അപ്പാര്‍ട്ടുമെന്റുകളുടെ എണ്ണ കുറവും, ഉന്നത വിദ്യാഭ്യാസത്തിനും ജോലിക്കുമായി യുവജനങ്ങള്‍ കൂടുതലായി നഗരങ്ങളിലേക്ക് വരുന്നതുമാണ്. കൂടാതെ നഗരങ്ങളില്‍ വീട് അല്ലെങ്കില്‍ അപ്പാര്‍ട്ടുമെന്റുകള്‍ പണിയുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ശന നിയന്ത്രണങ്ങളും ഇവയുടെ എണ്ണം കുറക്കുന്നു.

ഇതിന് പുറമെ ജര്‍മന്‍ യുവ തലമുറ ചെറിയ നഗരങ്ങളിലും, ഗ്രാമങ്ങളിലും ജോലികള്‍ ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നില്ല.

ജര്‍മനിയിലെ സാധാരണ നാണയപ്പെരുപ്പത്തേക്കാള്‍ പതിന്മടങ്ങ് വര്‍ദ്ധനവാണ് നഗരങ്ങളിലെ വീടുകളുടെ വിലകള്‍ക്കും, വാടകക്കും വന്നിരിക്കുന്നത്. ജര്‍മന്‍ നഗരങ്ങളിലെ വീടുകളുടെ
വിലയും, വാടക വര്‍ദ്ധനവും ഈ റിപ്പോര്‍ട്ടിനോടൊപ്പം കാടുത്തിരിക്കുന്ന ചാര്‍ട്ടില്‍ നിന്നും കൂടുതല്‍ മനസ്സിലാക്കാം. ഇത് സാധാരണക്കാര്‍ക്കും, സ്വന്തമായി വീടുകളോ, അപ്പാര്‍ട്ടുമെന്റുകളോ ഇല്ലാത്ത പ്രവാസികള്‍ക്കും, ഉന്നത പഠനത്തിനായി ജര്‍മനിയില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും താങ്ങാനാവത്ത ഭാരമാണ്. ഉന്നത പഠനത്തിനായി ജര്‍മനിയില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ ഈ യാദ്ധാര്‍ത്യം നേരത്തെ മനസ്സിലാക്കിയിരിക്കണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.