You are Here : Home / USA News

സീറോ മലബാര്‍ കത്തീഡ്രല്‍ പുല്‍ക്കൂട്‌ മത്സരം: റെജി കുഞ്ചെറിയ, ലിയ തച്ചില്‍ ഒന്നും രണ്ടും സമ്മാനങ്ങള്‍ നേടി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, January 06, 2014 10:08 hrs EST

ഷിക്കാഗോ: ബല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ ക്രിസ്‌മസ്‌ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ പുല്‍ക്കൂട്‌ മത്സരത്തില്‍ റെജി -മിനി കുഞ്ചെറിയ ദമ്പതികള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ലിയ തച്ചില്‍ രണ്ടാം സ്ഥാനവും, ഫിലിപ്പ്‌- ഷേര്‍ളി ദമ്പതികള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ചെറിയാച്ചന്‍ - മധു കിഴക്കേഭാഗം, തോമസ്‌ - ബിനു പതിനഞ്ചില്‍പറമ്പില്‍, ഫ്രാന്‍സീസ്‌ ആന്‍ഡ്‌ ഷീബ വടക്കേവീട്‌, ജോസഫ്‌ ആന്‍ഡ്‌ ആനി തെക്കേക്കര, രാജന്‍ ആന്‍ഡ്‌ സീമ കല്ലുങ്കല്‍, ആന്റോ ആന്‍ഡ്‌ അന്നമ്മ കവലയ്‌ക്കല്‍, ഫിലിപ്പ്‌ ആന്‍ഡ്‌ സൂസി ചാമക്കാല, ജോര്‍ജ്‌ ആന്‍ഡ്‌ മരീസാജി മംഗലം എന്നിവര്‍ വിവിധ വാര്‍ഡുകളില്‍ നിന്നും വിജയികളായി.

ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ ഭദ്രാസന ദേവാലയമായ ബല്‍വുഡ്‌ സീറോ മലബാര്‍ ഇടവകയിലെ 1400-ലധികം രജിസ്‌ട്രേഡ്‌ മലയാളി കുടുംബങ്ങളെ പ്രതിനിധാനം ചെയ്യുന്ന പതിനാല്‌ വാര്‍ഡുകളിലെ നൂറുകണക്കിന്‌ പുല്‍ക്കൂട്‌ മത്സരാര്‍ത്ഥികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വാര്‍ഡ്‌ ജേതാക്കളില്‍ നിന്നുമാണ്‌ അസിസ്റ്റന്റ്‌ വികാരി ഫാ. റോയി മൂലേച്ചാലില്‍, കരോള്‍ കോര്‍ഡിനേറ്റര്‍ ഷിബു അഗസ്റ്റിന്‍ പോളക്കുളം, രാജു പാറയില്‍, റോസ്‌ വടകര എന്നിവര്‍ അടങ്ങിയ ജഡ്‌ജിംഗ്‌ കമ്മിറ്റി വിജയികളെ തെരഞ്ഞെടുത്തത്‌.

ഡിസംബര്‍ 24-ന്‌ വൈകുന്നേരം കത്തീഡ്രല്‍ ഹാളില്‍ നടന്ന ക്രിസ്‌മസ്‌ ആഘോഷവേളയില്‍ വികാരി ഫാ. ജോയി ആലപ്പാട്ടില്‍ നിന്നും വിജയികള്‍ ട്രോഫികള്‍ ഏറ്റുവാങ്ങി. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More