You are Here : Home / USA News

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസ്: ജോസ് പ്ലാക്കാട്ട് പ്രസിഡന്റ്, ബിജിലി ജോര്‍ജ് സെക്രട്ടറി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, January 06, 2014 08:09 hrs EST

ഗാര്‍ലാന്റ് : ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസ് 2014-2015 വര്‍ഷത്തെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പു നടന്നു. പ്രസിഡന്റ് സണ്ണി മാളിയേക്കലിന്റെ അദ്ധ്യക്ഷതയില്‍ ജനുവരി 5 ഞായര്‍ വൈകീട്ട് 5 മണിക്ക് ഇന്ത്യാഗാര്‍ഡന്‍സില്‍ ചേര്‍ന്ന യോഗം ജോസ് പ്ലാക്കാട്ട്( പ്രസിഡന്റ്), പി.പി.ചെറിയാന്‍, സിജു ജോര്‍ജ്ജ്( വൈസ് പ്രസിഡന്റുമാര്‍), ബിജിലി ജോര്‍ജ്(സെക്രട്ടറി), ഏലിയാസ് മാര്‍ക്കോസ്, ബെന്നി ജോണ്‍( ജോ.സെക്രട്ടറി), റ്റി.സി. ചാക്കൊ (ട്രഷറര്‍), എന്നിവരെ ഐക്യകണ്‌ഠേനെ തിരഞ്ഞെടുത്തു.

 

 

എബ്രഹാം തെക്കേമുറി, എബ്രഹാം തോമസ്, സണ്ണി മാളിയേക്കല്‍ എന്നിവര്‍ അഡൈ്വസറി ബോര്‍ഡ് മെമ്പര്‍മാരായിരിക്കും. മുന്‍വര്‍ഷത്തെ സംഘടനയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് എബ്രഹാം തോമസ്(സെക്രട്ടറി), വരവ് ചിലവ് കണക്കുകള്‍ ട്രഷറര്‍ ബിജിലി ജോര്‍ജ്ജ് അവതരിപ്പിച്ചു. പ്രസ് ക്ലബ് ദേശീയ സമ്മേളനത്തില്‍ ഡാളസ്സില്‍ നിന്നും പങ്കെടുത്ത പ്രതിനിധികളെ പ്രസിഡന്റ് സണ്ണി മാളിയേക്കല്‍ പ്രത്യേകം അഭിനന്ദിച്ചു. മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന അര്‍ഹരായവര്‍ക്ക് അംഗത്വം വിതരണം നടത്തുന്നതിനുള്ള ചുമതല പുതിയ കമ്മറ്റിയെ ഏല്‍പിക്കുന്നതിന് യോഗം തീരുമാനിച്ചു. ഏലിയാസ് മാര്‍ക്കോസ് നന്ദി രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More