You are Here : Home / USA News

മുന്‍ എം.എല്‍.എ വി.ടി സെബാസ്റ്റ്യന്റെ നിര്യാണത്തില്‍ അനുശോചിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, January 05, 2014 09:43 hrs EST

ഷിക്കാഗോ: കേരളാ കോണ്‍ഗ്രസ്‌ മുന്‍ ചെയര്‍മാനും, മുന്‍ എം.എല്‍.എയുമായിരുന്ന വി.ടി. സെബാസ്റ്റ്യന്റെ നിര്യാണത്തില്‍ പ്രവാസി കേരളാ കോണ്‍ഗ്രസ്‌ ഷിക്കാഗോ യൂണീറ്റ്‌ അനുശോചനം രേഖപ്പെടുത്തി. മുന്നു തവണ കേരളാ കോണ്‍ഗ്രസ്‌ ചെയര്‍മാനായും, രണ്ടു തവണ കേരളാ നിയമസഭാംഗവുമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സെബാസ്റ്റ്യന്‍ നിരവധി വര്‍ഷക്കാലം കേരളാ ഹൗസിംഗ്‌ ബോര്‍ഡ്‌ ചെയര്‍മാനായും, ഇടുക്കി ജില്ലാ സഹകരണ ബാങ്ക്‌ പ്രസിഡന്റായും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. പ്രവാസി കേരളാ കോണ്‍ഗ്രസിനുവേണ്ടി പ്രസിഡന്റ്‌ ജെയ്‌ബു കുളങ്ങര, സണ്ണി വള്ളിക്കളം, മാത്തുക്കുട്ടി ആലുംപറമ്പില്‍, സജി പുതൃക്കയില്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More