You are Here : Home / USA News

പുതുവര്‍ഷദിനത്തില്‍ കത്തോലിക്കാ പുരോഹിതനെ കൊലപ്പെടുത്തി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, January 04, 2014 08:32 hrs EST

കാലിഫോര്‍ണിയ : കാലിഫോര്‍ണിയ സെന്റ് ബര്‍ണബാസ് പാരിഷ് വൈദികന്‍ റവ. എറിക്ക് ഫ്രീഡ് കൊല്ലപ്പെട്ട കേസ്സില്‍ പ്രതിയെന്ന് സംശയിക്കുന്ന ഗാരിലി ബുള്ളോക്കിനെ അറസ്റ്റു ചെയ്തതായി കാലിഫോര്‍ണിയാ പോലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പുതുവത്സര ദിനത്തില്‍ ജനുവരി 1 ബുധനാഴ്ച രാവിലെ 9 മണിക്കാണ് ചര്‍ച്ച റക്ടറിയില്‍ ഫാദര്‍ എറിക്ക് ഫ്രീഡിനെ കൊള്ളപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

 

പുലര്‍ച്ച നടക്കേണ്ട കുര്‍ബ്ബാനയ്ക്ക് നേതൃത്വം നല്‍കുവാന്‍ എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കാലിഫോര്‍ണിയായില്‍ ജനിച്ചുവളര്‍ന്ന എറിക്ക് ലയോള യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ബിരുദമെടുത്തത്. ഇറ്റലിയില്‍ ഉയര്‍ന്ന വിദ്യാഭ്യാസം ലഭിച്ച എറിക്ക് ഇറ്റാലിയിന്‍ ഭാഷയില്‍ സംസാരിക്കുന്നതില്‍ അതിസമര്‍ത്ഥനായിരുന്നു. മൂന്നുവര്‍ഷമായി സെന്റ് ബര്‍ണാര്‍ഡ് ചര്‍ച്ചില്‍ വൈദീക സേവനം അനുഷ്ഠിച്ചിരുന്ന റവ.ഫ്രീഡ്(56) ഇടവക ജനങ്ങള്‍ക്കും, സമൂഹത്തിനും പ്രിയങ്കരനായിരുന്നു. കൊല നടത്തിയെന്ന് ആരോപിക്കപ്പെടുന്ന പ്രതിയെ ജനുവരി ഒന്നിന് പുലര്‍ച്ചെ മദ്യപിച്ചു വാഹനം ഓടിച്ചതിന് പോലീസ് അറസ്റ്റു ചെയ്തിരുന്നുവെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു. അതിനുശേഷമാണ് കൊലപാതകം നടത്തിയതെന്ന് പോലീസും പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More