You are Here : Home / USA News

ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് ജനുവരി 01 മുതല്‍ കസറ്റംസ് ഡിക്ലറേഷന്‍ ഫോറം നല്‍കണം

Text Size  

Story Dated: Saturday, January 04, 2014 08:19 hrs UTC

 

ബെര്‍ലിന്‍: ഇന്ത്യയിലേക്ക് വരുന്ന സ്വദേശികളും വിദേശികളുമായ എല്ലാ യാത്രക്കാര്‍ക്കും ജനുവരി 01 മുതല്‍ കസറ്റംസ് ഫോറം പൂരിപ്പിച്ച് നല്‍കണം. നികുതി വെട്ടിപ്പ് തടയുന്ന.തിനും സ്വര്‍ണം പോലെ കൂടുതല്‍ വിലയും, ഡ്യുട്ടിയുമുള്ള വസ്തുക്കളുടെ മൂല്യനിര്‍ണയം കസ്റ്റംസിന് എളുപ്പത്തില്‍ നിര്‍ണയിക്കുന്നതിനും വേണ്ടിയാണ് ഈ പുതിയ കസറ്റംസ് ഫോറം എല്ലാ യാത്രക്കാര്‍ക്കും ബാധകമാക്കിയത്. ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് പോകുന്ന യാത്രക്കാര്‍ക്ക് മാത്രം ഇനി മുതല്‍ ഇമിഗ്രേഷന്‍ ഫോറം പൂരിപ്പിച്ച് നല്‍കിയാല്‍ മതി. ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് ഇനി മുതല്‍ ഇമിഗ്രേഷന്‍ ഫോറം പൂരിപ്പിക്കേണ്ടതില്ല.

ഇന്ത്യന്‍ കസ്റ്റംസ് ഡിക്ലറേഷന്‍ ഫോറം പൂരിപ്പിച്ച് നല്‍കന്നതിലൂടെ നികുതി ബാധകമായ വസ്തുക്കളെപ്പറ്റിയും നിരോധിത വസ്തുക്കളെപ്പറ്റിയും വിവരങ്ങള്‍  കസ്റ്റംസിന് ലഭിക്കും. കൂടാതെ ഇമിഗ്രേഷന്‍കാര്‍ഡിന്റെ വിവരങ്ങളും ഈ ഡിക്ലറേഷന്‍ ഫോറത്തിലൂടെ ലഭ്യമാകും. കസ്റ്റംസ് ഡ്യുട്ടിയില്‍ കവിഞ്ഞ സ്വര്‍ണാഭരണങ്ങള്‍, സ്വര്‍ണ ബിസ്‌കറ്റുകള്‍, 7500 രൂപയ്ക്ക് മേലുള്ള ഇന്ത്യന്‍ കറന്‍സി വിവരം തുടങ്ങിയവ ഈ ഫോറത്തില്‍ എഴുതണം. അതുപോലെ ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് ആറു ദിവസം മുമ്പ് സന്ദര്‍ശിച്ച രാജ്യങ്ങളുടെ വിവരം, പാസ്‌പോര്‍ട്ട് നമ്പര്‍ തുടങ്ങിയ കാര്യങ്ങളും ഈ ഡിക്ലറേഷന്‍ ഫോറത്തില്‍ രേഖപ്പെടുത്തണം.

സാറ്റലൈറ്റ് ഫോണ്‍, 5000 ഡോളറോ അതില്‍ കൂടുതലോ കറന്‍സി വിവരം, 10,000 ഡോളറോ അതില്‍ കൂടുതലോ തുകയുടെ വിദേശ വിനിമയ വിവരം, മാംസം, മാംസഉത്പന്നങ്ങള്‍, പാല്‍ ഉത്പന്നങ്ങള്‍, മീന്‍, കോഴി, വിത്തുകള്‍, ചെടികള്‍, പഴവര്‍ഗങ്ങള്‍, പുഷ്പങ്ങള്‍ തുടങ്ങിയ വിവരങ്ങളെല്ലാം ഈ ഫോറത്തില്‍ നല്‍കണം. ചെക്ക് ചെയ്ത ബാഗുകളും, ഹാന്‍ഡ് ബാഗുകളും പ്രത്യേകം രേഖപ്പെടുത്തുതിനു പകരം ഇവയെപ്പറ്റി വിശദമായ വിവരങ്ങള്‍ അതാതിന്റെ കോളങ്ങളില്‍ രേഖപ്പെടുത്തണം.

ശ്രീനഗര്‍, അമൃത്‌സര്‍, ജയ്പുര്‍, ഡല്‍ഹി, അഹമ്മദാബാദ്, ഗോഹട്ടി, നാഗ്പുര്‍, മുംബൈ, കോല്‍ക്കത്ത, ഹൈദരാബാദ്, ഗോവ, ബാംഗ്‌ളൂര്, ചെന്നൈ, കോഴിക്കോട്, കോയമ്പത്തൂര്‍, തൃശിനാപ്പള്ളി, കൊച്ചി, തിരുവനന്തപുരം, പോര്‍ട്ടബ്ലെയര്‍തുടങ്ങി 19 അന്താരാഷ്ട്ര വിമാനത്താവളങ്ങളിണ്‍ വന്നിറങ്ങുന്ന സ്വദേശികളും വിദേശികളുമായ എല്ലാ യാത്രക്കാര്‍ക്കും ഈ പുതിയ കസറ്റംസ് ഫോറം ബാധകമാക്കി.

 

                  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.