You are Here : Home / USA News

പുതുവര്‍ഷത്തില്‍ പുണ്യാളന്‍ അഗര്‍ബത്തീസ് വിയന്നയി

Text Size  

Story Dated: Wednesday, January 01, 2014 06:39 hrs UTC

വിയന്ന: രഞ്ജിത്ത് ശങ്കര്‍ രചനയും സംവിധാനവും ചെയ്ത കോമഡി ചലച്ചിത്രം പുണ്യാളന്‍ അഗര്‍ബത്തീസ് 2014 ജനുവരി 5, 6 തിയതികളില്‍ ഗാസോമീറ്ററിലെ ഹോളിവുഡ് മെഗാപ്ലെക്‌സില്‍ പ്രദര്‍ശിപ്പിക്കും. ജയസൂര്യ, നൈല ഉഷ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ്.

ആനപ്പിണ്ടത്തില്‍നിന്നു ചന്ദനത്തിരികള്‍ നിര്‍മിക്കുന്ന ജോയ് താക്കോല്‍ക്കാരന്റെ രസകരമായ കഥ പറയുന്ന ഈ ചിത്രത്തില്‍ തൃശൂര്‍ ഭാഷയുടെ ശൈലി വളരെ തന്മയത്തത്തോടെ അവതരിപ്പിച്ചട്ടുണ്ട്. ഇന്നസെന്റ്, അജു വര്‍ഗ്ഗീസ്, രചന നാരായണന്‍കുട്ടി, ടി.ജി. രവി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

ജനുവരി അഞ്ചിന് (ഞായര്‍) ഉച്ചകഴിഞ്ഞ് രണ്ടിനും ആറാം തീയതി (തിങ്കള്‍) ഉച്ചകഴിഞ്ഞ് രണ്ടിനും വൈകിട്ട് 6.30നുമായി മൂന്ന് പ്രദര്‍ശനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ (
www.megaplex.at ബുക്ക് ചെയ്യാവുന്നതാണ്. സിനിമയ്ക്ക് വരുന്നവര്‍ക്ക് 3 മണിക്കൂര്‍ പാര്‍ക്കിംഗ് സൗകര്യം സൗജന്യമായിരിക്കും. വിശദ വിവരങ്ങള്‍ക്ക് ഘോഷ് അഞ്ചേരില്‍: 069911320561.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.