You are Here : Home / USA News

അമേരിക്കന്‍ മലയാളി വെല്‍ഫെയെര്‍ അസോസിയേഷന്‍ പുതുവത്സരാശംസകള്‍ നേരുന്നു

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Wednesday, January 01, 2014 12:41 hrs UTC

2013 കടന്നു പോകുന്നു.! കഴിഞ്ഞ ഒരു വര്‍ഷത്തില്‍ നമ്മുടെ നാടായ കേരളക്കരയില്‍ ഒരു ദിവസമെങ്കിലും മനസ്സിനു ഇമ്പമേറിയ എന്തെങ്കിലും വാര്‍ത്തകള്‍ നമുക്ക്‌ കേള്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? ബാലാല്‍സംഗത്തിന്റെയും, സ്‌ത്രീ പീഡനത്തിന്റെയും ഞെട്ടിക്കുന്ന വാര്‍ത്തകള്‍! സമൂഹത്തിനു നന്മകള്‍ ചെയ്യാന്‍ തെരഞ്ഞെടുക്കപെട്ടവര്‍ കാട്ടിയ തെറ്റായ കൂട്ടുകെട്ടുകളുടെ കഥകള്‍... മക്കളെ പോറ്റേണ്ട മാതാപിതാക്കള്‍ വ്യഭിചാരത്തിന്‌ കൂട്ട്‌ നിന്ന കഥകള്‍....അറിവ്‌ പറഞ്ഞുകൊടുക്കേണ്ട ഗുരുക്കള്‍ കാമിതക്കളായ കഥകള്‍......ഈശ്വര ചിന്തകള്‍ മറ്റുള്ളവരിലേക്ക്‌ പകരേണ്ടവര്‍ രതിയിലേക്ക്‌ ആകര്‍ഷിച്ച കഥകള്‍... എന്നിങ്ങനെ നൂറു നൂറു സംഭവങ്ങളുടെ ഇടയില്‍ നാളയുടെ പ്രതീക്ഷയുമായി കഴുന്ന ആയിരങ്ങളുടെ തേങ്ങല്‍ ആരുണ്ട്‌ കാണാന്‍?

 

ഓരോ വര്‌ഷവും പുലരുമ്പോള്‍ ആഗ്രഹങ്ങളും പ്രതീക്ഷകളുമായി ഉണരുന്ന കേരളക്കരയിലെ നമ്മുടെ സഹോദരങ്ങളെ ഒരു പ്രാവശ്യമെങ്കിലും നാം ഓര്‍ക്കണം. ആ ഓര്‍മ്മയില്‍ ഒരു സഹോദരന്റെ വേദനയില്‍ നാം സഹായി ആകണം. എങ്കില്‍ നമ്മുടെ ജീവിതം അര്‍ത്ഥ പൂര്‍ണമാകും.അതിനു പ്രത്യുപകാരമായി ഈശ്വരന്‍ ഏതെങ്കിലും രീതിയിലുള്ള ഐശ്വര്യങ്ങള്‍ നിങ്ങളിലൂടെയോ, നിങ്ങളുടെ മക്കളിലൂടെയോ കാണിച്ചു തരും. എന്റെ ഒരു സ്‌നേഹിതന്റെ വീട്‌ കൂദാശയില്‍ പങ്കെടുക്കുവാന്‍ ഇടയായി. ബിഷപ്പ്‌ വീട്‌ കൂദാശ ചെയ്‌തു കഴിഞ്ഞപ്പോള്‍ എന്നെ ആ വീട്ടുടമ വിളിച്ചു.ഒരു പാവപ്പെട്ട ഭവാന രഹിതനു വീട്‌ പണിയുവാനുള്ള സമ്പത്തീക സഹായം ചെയ്യാന്‍ ആഗ്രഹിക്കുന്നതായി. തന്റെ ആഗഹത്തിനും, സങ്കല്‌പ്പത്തിനും ആപ്പുറമായിട്ടുള്ള ഒരു വീട്‌ പാര്‍ക്കുവാന്‍ ദൈവം തന്നു. അതിനു പ്രത്യുപകാരമായി നാട്ടിലുള്ള ഒരു ഭാവന രഹിതനു വീട്‌ വയ്‌ക്കുവാന്‍ വേണ്ട പണം നല്‌കാമെന്നു എന്നോട്‌ പറഞ്ഞു.

 

 

ആയിരും പ്രാവശ്യം പള്ളിയില പോയി കുമ്പസാരിക്കുന്നതിനെക്കാളും എത്രയോ മഹത്വകമായ മാതൃകയാണ്‌ ആ സ്‌നേഹിതന്‍ കാട്ടിയത്‌. സമ്പത്തും പദവികലുമൊക്കെ ഈശ്വരന്റെ ദാനങ്ങളാണ്‌. അതൊക്കെ അനുഭവിക്കുമ്പോള്‍ അതിനു വേണ്ടി ആഗ്രഹിക്കുന്നവരെ നാം മറക്കരുത്‌.സുഖത്തിലും സന്തോഷത്തിലും നാം ജീവിക്കുമ്പോള്‍, വേദനയിലും ദുംഖത്തിലും കഴിയുന്നവരുമായി നമ്മുടെ സുഖ സന്തോഷങ്ങള്‍ പങ്കിടണം. കഴിഞ്ഞു പോയ വര്‌ഷം സന്തോഷത്തിന്റെയും ചിലര്‍ക്ക്‌ ദുഖത്തിന്റെയും ചിലര്‍ക്ക്‌ നഷ്ടഭംഗത്തിന്റെയും മറ്റും ആയിരുന്നു. വര്‍ഷങ്ങള്‍ കഴിയുന്തോറും ആയുസ്സ്‌ കുറഞ്ഞുകൊണ്ടിരിക്കുന്നു. കടന്നു പോയ വര്‌ഷങ്ങലോ, ആയുസ്സോ, തിരികെ കിട്ടില്ല എന്ന പ്രകൃതി നിയമം ഉള്‍ക്കൊണ്ട്‌ പുതുവര്‌ഷത്തെ നമുക്ക്‌ സ്വീകരിക്കാം. കഴിഞ്ഞ കാലത്ത്‌ ചെയ്യുവാന്‍ സാധിക്കാഞ്ഞ ഒരു നല്ല കാര്യമെങ്കിലും പുതു വര്‍ഷത്തില്‍ ചെയ്യാമെന്നു നാം പ്രതിജ്ഞ എടുക്കണം. അങ്ങനെ നമ്മുടെ ജീവിതം ധന്യമാകട്ടെ. നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. സന്തോഷവും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ഒരു 2014 ആശംസിക്കുന്നു . എബി തോമസ്‌ പ്രസിഡണ്ട്‌, അമേരിക്കന്‍ മലയാളി വെല്ഫെയെര്‍ അസോസിയേഷന്‍ ഡാലസ്}

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.