You are Here : Home / USA News

കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സി (KANJ) വോളിബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നു

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Monday, December 30, 2013 12:09 hrs UTC

ന്യുജെഴ്‌സി: വ്യത്യസ്ഥങ്ങളായ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വിജയം കൈവരിച്ച കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സി (KANJ) മറ്റൊരു മഹനീയ പദ്ധതിയുമായി വീണ്ടും ജനശ്രദ്ധയാകര്‍ഷിക്കുന്നു. ഇത്തവണ വോളിബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചാണ് KANJ തങ്ങളുടെ പ്രവര്‍ത്തനമണ്ഡലം വ്യാപിപ്പിക്കുന്നത്. 2014 ഏപ്രില്‍ 26 ശനിയാഴ്ച നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷന്‍ 2014 ജനുവരി 1-ന് ആരംഭിക്കും.

 

Venue: Metuchen Sports Complex, New Jersey.

 

കായിക മത്സരങ്ങളില്‍ താല്പര്യമുള്ളവര്‍ക്കായി KANJ ഒരുക്കുന്ന വോളിബോള്‍ ടൂര്‍ണ്ണമെന്റ്, മാറ്റത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്ന ഈ സംഘടനയില്‍ ജനങ്ങള്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം പതിന്മടങ്ങ് വര്‍ദ്ധിക്കുമെന്ന് പ്രസിഡന്റ് ജിബി തോമസ് അഭിപ്രായപ്പെട്ടു. ന്യൂജെഴ്‌സിയെക്കൂടാതെ, ന്യൂയോര്‍ക്ക്, പെന്‍‌സില്‍‌വേനിയ, കണക്റ്റിക്കട്ട്, മാസച്യുസെറ്റ്സ്, ഡെലാവേര്‍, മെരിലാന്റ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ടീമുകളെ ഉള്‍പ്പെടുത്തിയാണ് ടൂര്‍ണ്ണമെന്റ് നടത്തുന്നത്

 

. അതിനായി ജോണ്‍ ജോര്‍ജ്, അനില്‍ പുത്തന്‍‌ചിറ എന്നിവര്‍ കോ‌-ഓര്‍ഡിനേറ്റര്‍മാരും, ജയന്‍ ജോസഫ്, ജോസഫ് ഇടിക്കുള എന്നിവര്‍ അംഗങ്ങളായുള്ള ഒരു കമ്മിറ്റി പ്രവര്‍ത്തിക്കുന്നു. ഈ കമ്മിറ്റി ഇനിയും വിപുലപ്പെടുത്തുന്നതായിരിക്കുമെന്ന് ജോണ്‍ ജോര്‍ജും അനില്‍ പുത്തന്‍‌ചിറയും അറിയിച്ചു. കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സി ആദ്യമായാണ് വോളിബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്. പക്ഷേ, ഈ സം‌രംഭത്തിന് വമ്പിച്ച ജനപിന്തുണ ഇതിനോടകം ലഭിച്ചുകഴിഞ്ഞതായി ജിബി തോമസ് പറഞ്ഞു. കൂടാതെ, ടൂര്‍ണ്ണമെന്റിന്റെ വിജയത്തിനായി സഹകരണം പ്രഖ്യാപിച്ച് സ്പോണ്‍സര്‍മാരും രംഗത്തു വന്നു കഴിഞ്ഞെന്നും ജിബി പറഞ്ഞു. ഈ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ജനുവരി 1 മുതല്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജിബി തോമസ് 914 573 1616,

സണ്ണി വാലിപ്ലാക്കല്‍ 908 966 3701, സ്വപ്ന രാജേഷ് 732 910 7413, ജോണ്‍ ജോര്‍ജ് 732 742 1564, ജോസഫ് ഇടിക്കുള 201 421 5303, ജയന്‍ ജോസഫ് 908 400 2635, അനില്‍ പുത്തന്‍‌ചിറ 732 319 6001. www.kanj.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.