You are Here : Home / USA News

സ്‌നേഹസന്ദേശവുമായി ജി.എസ്‌.സി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, December 30, 2013 05:27 hrs UTC

ഹൂസ്റ്റണ്‍: മാനവരാശിയുടെ വീണ്ടെടുപ്പിനുവേണ്ടി പുല്‍ക്കൂട്ടില്‍ അവതരിച്ച ക്രിസ്‌തുദേവന്‍റെ തിരുപ്പിറവിയുടെ  സ്‌നേഹസന്ദേശവുമായി ജി.എസ്‌.സി ഹൂസ്റ്റന്റെ കരോള്‍ സംഘം വിവിധ നേഴ്‌സിംഗ്‌ ഹോമുകള്‍ സന്ദര്‍ശിക്കുയുണ്ടായി. വിവിധ ക്രിസ്‌തീയ സഭാ വിഭാഗങ്ങളെ ഒരു കുടക്കീഴില്‍ അണിനിരത്തുന്ന ഗ്രിഗോറിയന്‍ സ്റ്റഡി സര്‍ക്കിള്‍ അതിന്റെ ആറാമത്‌ കരോള്‍ ഡിസംബര്‍ 21-ന്‌ ഓക്‌ ഹെവന്‍ റിട്ടയര്‍മെന്റ് കമ്യൂണിറ്റി ഹോമില്‍ നിന്നും ആരംഭിച്ചു.

വിശ്വാസത്തിന്റെയോ, സഭയുടേയോ, മതത്തിന്റേയോ അതിര്‍വരമ്പുകള്‍ക്കതീതമായി വിവിധ ഭവനങ്ങള്‍ സന്ദര്‍ശിച്ച്‌, വിവിധ വാദ്യോപകരണങ്ങളോടുകൂടി സംഘത്തിന്റെ പാട്ടും പ്രാര്‍ത്ഥനയും വേദവായനയും കേള്‍വിക്കാരിലും കൗതുകമുണര്‍ത്തി. കേട്ടുമടുത്ത ഇംഗ്ലീഷ്‌ ഗാനങ്ങളേക്കാള്‍ കൂടുതല്‍ സന്തോഷം മലയാളം ഗാനങ്ങള്‍ക്ക്‌ നല്‍കാന്‍ കഴിയുമെന്ന്‌ വല്യപ്പച്ചന്മാരുടേയും വല്യമ്മച്ചിമാരുടേയും മുഖത്തുനിന്നും വായിച്ചെടുക്കുവാന്‍ കരോള്‍ സംഘത്തിനു കഴിഞ്ഞു.

ആതിഥേയത്വം നല്‍കിയ വീടുകളിലും സ്ഥാപനങ്ങളിലും സമ്മാനപ്പൊതികള്‍ നല്‍കിയശേഷം സാന്റയോടൊപ്പം മടങ്ങിയ കരോള്‍ സംഘം വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കുവാന്‍ തയാറായിക്കഴിഞ്ഞിരുന്നു.

കരോള്‍ ഡയറക്‌ടറായി പ്രവര്‍ത്തിച്ച സതീഷ്‌ രാജനും, മറ്റ്‌ വിവിധ മേഖലകളില്‍ സന്തോഷപൂര്‍വ്വം സഹകരിച്ചവര്‍ക്കും ബാബു വര്‍ഗീസ്‌ കൃതജ്ഞത അറിയിച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.