You are Here : Home / USA News

ഡാലസ് സൗഹൃദ വേദി ഒരുക്കുന്ന ക്രിസ്തുമസ് ആഘോഷ പരിപാടികള്‍ ഡിസംബര്‍ 28നു ശനിയാഴ്ച

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Tuesday, December 24, 2013 02:56 hrs UTC

ഡാലസ്:ഡാലസ് സൗഹൃദ വേദി ഒരുക്കുന്ന ക്രിസ്മസ് ആഘോഷപരിപാടികള്‍ ജനുവരി 28 ശനിയാഴ്ച 12 മണിക്ക് കരൊള്‍ട്ടൊണ്‍ ജെനറ്റ് വേയില്‍ പ്രസിഡന്റ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിക്കും. ചാര്‍ളി ജോര്‍ജ്ജ്, സുകു വര്‍ഗീസ്‌ എന്നിവരുടെ നേതൃത്വത്തില്‍ ഗായക സംഘം ക്രിസ്മസ് ഗാനങ്ങള്‍ ആലപിക്കും. പരിപാടിയില്‍ സംബന്ധിക്കുന്നവരെ സെക്രടറി സ്വാഗതം ചെയ്യുന്നതോടെ കാര്യ പരിപാടികല്ക്ക് തുടക്കം ഇടും. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമായി കാലിത്തൊഴുത്തില്‍ പിറന്ന ഉണ്ണി യേശുവിനെ അനുസ്മരിച്ചു പ്രസിഡണ്ട്‌ എബി തോമസ്‌ ക്രിസ്തുമസ് സന്ദേശം നല്‍കും. തുടര്‍ന്ന് വിവിധ കലാപരിപാടികളും ക്രിസ്മസ് നാറ്റിവിറ്റി സീന്‍ എന്നിവ ഉണ്ടായിരിക്കും.പരിപാടിയില്‍ എത്തിച്ചേരുന്നവര്‍ക്ക് വിഭവ സമൃദ്ധമായ കേരള സദ്യയും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. ഡാലസ്ഫോര്‍ട്ട് വര്‍ത്തിലെ ഏവരെയും പ്രത്യേകം സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി അജയകുമാര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.