You are Here : Home / USA News

ടോറന്റോ സെന്റ്‌ സ്റ്റീഫന്‍സ്‌ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്‌തുമസ്സ്‌ നൈറ്റും, കരോളും നടത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, December 24, 2013 03:13 hrs UTC

ടൊറന്റോ: സെന്റ്‌ സ്റ്റീഫന്‍സ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സിറിയന്‍ ചര്‍ച്ച്‌, ടോറന്റോയുടെ ആഭിമുഖ്യത്തില്‍ ക്രിസ്‌തുമസ്സ്‌ നൈറ്റും, കരോളും മാര്‍ക്കം റോഡിലെ ബോംബെ പാലസ്സില്‍ ഡിസംബര്‍ 22നു നടന്നു. ഇടവക വികാരി റവ: ദാനിയേല്‍ പുല്ലേലിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങില്‍, സി.എസ്‌.ഐ ക്രൈസ്റ്റ്‌ ചര്‍ച്ച്‌ ഇടവക വികാരി റവ: മാക്‌സിന്‍ ജോണ്‍ മുഖ്യാതിഥി ആയിരുന്നു. സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ വിവിധ കലാപരിപാടികളും, ജൂണിയര്‍, സീനിയര്‍ വിഭാഗത്തിന്റെ കരോളും ഉണ്ടായിരുന്നു.ചടങ്ങില്‍ ശ്രീമതി ജോളി എബ്രഹാം സ്വാഗതവും, ശ്രീ. സണ്ണി മത്തായി കൃതഞ്‌ജതയും രേഖപ്പെടുത്തി. തുടര്‍ന്ന്‌ ബുഫറ്റ്‌ ഡിന്നറോടെ പ്രോഗ്രാം അവസാനിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.