You are Here : Home / USA News

ക്രിസ്‌മസ്‌ സ്‌നേഹസന്ദേശവുമായി കേരളൈറ്റ്‌ അമേരിക്കന്‍ അസോസിയേഷന്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, December 21, 2013 11:37 hrs UTC

ഷിക്കാഗോ: കേരളൈറ്റ്‌ അമേരിക്കന്‍ അസോസിയേഷന്‍ എല്ലാവര്‍ഷവും നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഷിക്കാഗോയിലെ ഓസ്റ്റിന്‍ നെയിബര്‍ഹുഡിലുള്ള പ്രിമോ സെന്റര്‍ ഫോര്‍ വുമണ്‍ ആന്‍ഡ്‌ ചില്‍ഡ്രനില്‍ ക്രിസ്‌മസ്‌ സ്‌നേഹസന്ദേശം പ്രാവര്‍ത്തികമാക്കി. മുപ്പതോളം സ്‌ത്രീകളും കുട്ടികളും താമസിക്കുന്ന പ്രിമോ സെന്ററില്‍ നടന്ന ക്രിസ്‌മസ്‌ ആഘോഷ പരിപാടിയില്‍ അസോസിയേഷന്‍ ഭാരവാഹികള്‍ സ്വരൂപിച്ച നിത്യോപയോഗ സാധനങ്ങളും ഭക്ഷണ പദാര്‍ത്ഥങ്ങളും, പഠനോപകരണങ്ങളും കേരളൈറ്റ്‌ അമേരിക്കന്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ ജീന്‍ പുത്തന്‍പുരയ്‌ക്കലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വിതരണം ചെയ്‌തു. ഡയറക്‌ടര്‍ ബിജി ഫിലിപ്പ്‌ എടാട്ട്‌ മുഖ്യപ്രഭാഷണം നടത്തി. പരിപാടികള്‍ക്ക്‌ ജോര്‍ജ്‌ മാനുവല്‍, ക്രിസ്റ്റഫര്‍ സൈലസ്‌, നിഖില്‍ പാലപ്പറമ്പില്‍, ഷിജോ വര്‍ഗീസ്‌, അജിത്‌, നിഖില്‍ നങ്ങച്ചിവീട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി. അസോസിയേഷന്‍ സെക്രട്ടറി ജിബിന്‍ ഈപ്പന്‍ നന്ദി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.