താമ്പാ: ഡിസംബര്‍ ഇരുപത്തിയൊന്നാം തീയതി ശനിയാഴ്ച നടത്തുന്ന 46മത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'സഹ്യാദ്രി' എന്നതാണ് ചര്‍ച്ചാ വിഷയം. സുപ്രസിദ്ധ എഴുത്തുകാരി അമ്പിളി ഓമനക്കുട്ടന് (ആലുവ), ഇന്ത്യന്‍ സുപ്രീം കോടതി അഭിഭാഷകന് അഡ്വ. ജോര്‍ജ്ജ് ഗിരി (നീലഗിരി), പരിസ്ഥിതി പ്രവര്ത്തകന് ജോസഫ് നെടുമ്പുറം (എരുമേലി) എന്നിവര്‍ പ്രസ്തുത ചര്‍ച്ചയില്‍ പങ്കെടുക്കുന്നതായിരിക്കും. യുണെസ്കോയുടെ ലോകപൈതൃക പദവി ലഭിച്ചിട്ടുള്ള പസ്ചിമഘട്ടത്തെക്കുറിച്ച് കൂടുതല്‍ അറിയുവാനും ചര്‍ച്ചയില്‍ പങ്കെടുക്കുവാനും എല്ലാ നല്ല ആളുകളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
ഡിസംബര്‍ പതിന്നാലാം തീയതി ശനിയാഴ്ച നടന്ന 45മത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'നെല്സന് മണ്ഡേല അനുസ്മരണം' യുവമലയാള കവി ടിജോ ഇല്ലിക്കല്‍ നടത്തി. മഹാനായ നെല്സന് മണ്ഡേലയെക്കുറിച്ച് കൂടുതല്‍ പഠിക്കുവാനും അദ്ദേഹത്തെ കൂടുതല്‍ മനസ്സിലാക്കുവാനും സാധിക്കുന്നരീതിയില്‍ ആയിരുന്നു യുവകവിയും ചിന്തകനുമായ ടിജോ ഇല്ലിക്കല്‍ പ്രസ്തുത വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചത്. വര്‍ണ്ണ വിവേചനത്തെ എതിര്‍ത്ത് സമരം ചെയ്തതിനാല്‍ 27 വര്‍ഷക്കാലം ജയിലില്‍ കഴിയേണ്ടിവന്ന നെല്സന് മണ്ഡേലയുടെ സംഭാവനകള്‍ അദ്ദേഹം വിവരിക്കുകയുണ്ടായി. ചര്‍ച്ചകള്‍ ശ്രോതാക്കളെ പ്രബുദ്ധരാക്കുന്ന തരത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നവയായിരുന്നു.
മനോഹര്‍ തോമസ്, ഡോ: മര്സലിന് ജെ. മോറിസ്, ഡോ: എന്‍. പി. ഷീല, ത്രേസ്യാമ്മ നാടാവള്ളില്‍, മോന്‍സി കൊടുമണ്‍, ജിയോ എബ്രഹാം, ഡോ: രാജന് മര്‍ക്കോസ്, ജയന് ചിക്കാഗോ, പി. വി. ചെറിയാന്, ഫിലിപ്പ് ചെറിയാന്, രാജു തോമസ്, ജെയിംസ്, വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍, സി. ആന്‍ഡ്രൂസ്, പി. പി. ചെറിയാന്, ജയിന് മുണ്ടയ്ക്കല്‍ മുതലായവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിന്റെ വിളിക്കേണ്ട ടെലിഫോണ്‍ നമ്പര്‍ മാറിയിട്ടുണ്ട്. കോഡിന് വ്യത്യാസം ഇല്ല. ഇത് പ്രത്യേകം ശ്രദ്ധിക്കണം. ശനിയാഴ്ചതോറുമാണ് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ശനിയാഴ്ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് ..... 14434530034 കോഡ് 365923 ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , gracepub@yahoo.com എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8133893395
Comments