You are Here : Home / USA News

ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ ക്രിസ്മസ് പുതുവത്സര ആഘോഷം ഡിസംബര്‍ 21 ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, December 18, 2013 06:46 hrs EST

ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ ക്രിസ്മസ് നവവത്സര ആഘോഷങ്ങള്‍ ഡിസംബര്‍ 21 ശനിയാഴ്ച വൈകിട്ട് അഞ്ചു മുതല്‍ സ്റ്റാഫോര്‍ഡ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഹാളില്‍ വെച്ച് നടക്കുന്നതാണ്. ഫൊക്കാന പ്രസിഡന്റ് മുഖ്യാതിഥിയായി പങ്കെടുക്കും. ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ ചര്‍ച്ച് വികാരി റവ. സജി മാത്യു അച്ചന്‍ ക്രിസ്മസ് സന്ദേശം നല്‍കും. നവവൈവിദ്ധ്യമാര്‍ന്ന കലാപരിപാടികളാണ് ഈ വര്‍ഷത്തെ ആഘോഷങ്ങളില്‍ അവതരിപ്പിക്കപ്പെടുന്നത്. മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന മലയാളം ക്ലാസുകള്‍ക്കു നേതൃത്വം നല്‍കുന്ന അധ്യാപകരേയും, യൂത്ത് ബാസ്‌കറ്റ് ബോള്‍ കോര്‍ഡിനേറ്റര്‍ റെജി ജോണിനേയും ചടങ്ങില്‍ പ്രത്യേകം ആദരിക്കും.

 

ഈ വര്‍ഷം നടക്കുന്ന പരിപാടികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് വിഭവ സമൃദ്ധമായ ഡിന്നറും ഒരുക്കിയിട്ടുണ്ട്. ഗ്രൂപ്പ് ഇനങ്ങളില്‍ മാത്രം കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ താല്പര്യമുളളവര്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജിമ്മി കുന്നശേരിയുമായി 281 265 2637 ഫോണ്‍നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്. ഈ വര്‍ഷത്തെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങളില്‍ എല്ലാ മലയാളി സുഹൃത്തുക്കളും, സ്‌നേഹിതരും വന്ന് പങ്കെടുക്കണമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പ്രതിനിധീകരിച്ചു എബ്രഹാം ഈപ്പന്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More