You are Here : Home / USA News

ടോമി കൊക്കാട്ട്: ഫൊക്കാന കണ്‍വെന്‍ഷന്‍ വൈസ് ചെയര്‍മാന്‍

Text Size  

Story Dated: Tuesday, December 17, 2013 11:58 hrs UTC

ന്യൂയോര്‍ക്ക്: ടോമി കൊക്കാട്ടിനെ ഫൊക്കാന കണ്‍വെന്‍ഷന്‍ വൈസ് ചെയര്‍മാനായി തിരഞ്ഞെടുത്തതായി ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ് അറിയിച്ചു. 2014 ജൂലൈ 4,5,6 തീയതികളില്‍ ഷിക്കാഗോ ഒഹയര്‍ റീജന്‍സി ഹോട്ടലില്‍ വച്ചാണ് കണ്‍വെന്‍ഷന്‍ നടക്കുക. മികച്ച സംഘാടകനും വാഗ്മിയും ടൊറോന്റോ മലയാളി സമൂഹത്തിലെ ഉന്നതനുമായ ടോമി കൊക്കാട്ട് ടോറോന്റോ മലയാളി സമാജം പ്രസിഡന്റ്, മുന്‍ ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റി മെമ്പര്‍ , നാഷണല്‍ കമ്മിറ്റി മെമ്പര്‍ , ജോയിന്റ് ട്രഷറര്‍ , ജോയിന്റ് സെക്രട്ടറി, റീജിയണല്‍ വൈസ് പ്രസിഡന്റ് , ടോറോന്റോ മലയാളി സമാജം വൈസ് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ , ബോര്‍ഡ് ഓഫ് ട്രസ്റ്റി മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തി പരിചയമുള്ളയാളുമാണ്. ടോമിയെ ആ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുത്തത് എന്തുകൊണ്ടും ഉചിതമായ തീരുമാനമാണെന്നും കണ്‍വെന്‍ഷന്‍ പരിപാടികള്‍ കൂടുതല്‍ മനോഹരമാക്കുവാന്‍ ടോമിക്ക് സാധിക്കുമെന്നും പ്രസിഡന്റ് മറിയാമ്മ പിള്ള, ട്രഷറര്‍ വര്‍ഗ്ഗീസ് പാലമലയില്‍ , ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ , ബോര്‍ഡ് ഓഫ് ട്രസ്റ്റി സെക്രട്ടറി ഗണേഷ് നായര്‍ എന്നിവര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.