You are Here : Home / USA News

ലാനോയില്‍ ഡിസംബര്‍ 14 ശനിയാഴ്ച സൗജന്യ ഫ്‌ളൂവാക്‌സിന്‍ നല്‍കുന്നു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, December 14, 2013 01:13 hrs UTC

പ്ലാനോ (ഡാളസ്): ഡാളസ്സില്‍ ഈയിടെ ഉണ്ടായി ഫ്‌ളു പടര്‍ന്നു പിടിച്ചതായി ഡാളസ് കൗണ്ടി ഹെല്‍ത്ത് ആന്റ് ഹൂമണ്‍ സര്‍വ്വീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡാളസ് കൗണ്ടിയില്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ ഫ്‌ളൂ ബാധിച്ചവരുടെ എണ്ണം മൂന്നിരട്ടിയിലധികമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ചൂണ്ടികാട്ടി. ഇതുവരെ 4574 പേര്‍ക്ക് ഫ്‌ളൂ ടെസ്റ്റ് നടത്തിയതില്‍ 4 ശതമാനം പേര്‍ക്ക് ഫ്‌ളൂ ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഫ്‌ളൂ വ്യാപകമാകുന്നതിനെതിരെ പ്രതിരോധ കുത്തിവെയ്പുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. ഫ്‌ളോനാ ഡ്രൈവ് ത്രൂ ക്ലിനിക്ക് 6701 ക്വയ്റ്റ് റോഡ് കാര്‍പന്റര്‍ പാര്‍ക്ക് റിക്രിയേഷന്‍ സെന്ററില്‍ ഡിസംബര്‍ 14 ശനിയാഴ്ച രാവിലെ 10 മുതല്‍ 12 വരെ സൗജന്യ ഫ്‌ളൂ ഷോട്ടുകള്‍ നല്‍കുമെന്ന് അിറയിച്ചിട്ടുണ്ട്. ഡാളസ്, ഡെന്റല്‍ കൗണ്ടിയിലുള്ള അര്‍ഹതപ്പെട്ടവര്‍ക്ക് സൗജന്യമായി കുത്തിവെയ്പുകള്‍ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇരുപതും ഇരുപത്തിയഞ്ചും ഡോളര്‍ വിലമതിക്കുന്ന കുത്തിവെയ്പ്പുകളാണ് സൗജന്യമായി നല്‍കുന്നത്. ഇന്‍ഷ്വറന്‍സ് ഇല്ലാത്തവര്‍ക്ക് ഇതു വളരെ സഹായകരമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.