You are Here : Home / USA News

ഡബ്ല്യു.എം.എ സ്പെല്ലിങ് ബീ ഡിസംബര്‍ 28-ന്

Text Size  

Story Dated: Thursday, December 12, 2013 01:27 hrs UTC

ന്യൂറോഷല്‍ :വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ സ്പെല്ലിങ് ബീ മത്സരങ്ങള്‍ ഡിസംബര്‍ 28 ശനിയാഴ്ച നടത്തുമെന്ന് പ്രസിഡന്റ് ജോയി ഇട്ടന്‍, സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍ എന്നിവര്‍ അറിയിച്ചു. വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടിയിലും പരിസരപ്രദേശങ്ങളിലും ഉള്ള 7 മുതല്‍ 9 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് ഈ സ്പെല്ലിങ് ബീ മത്സരത്തില്‍ പങ്കെടുക്കുവാന്‍ യോഗ്യത. ഡിസംബര്‍ 28 ശനിയാഴ്ച്ച രാവിലെ 10 മണിമുതല്‍ ഉച്ചതിരിഞ്ഞ് 1 മണിവരെ യോങ്കേഴ്സിലെ 20 ബക്കിങ്ഹാം റോഡിലുള്ള ബയറന്‍ പ്രെസ്ബറ്റേറിയന്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചാണ് മത്സരം നടക്കുക. ഒന്നും രണ്ടും സമ്മാനങ്ങള്‍ ലഭിക്കുന്ന കുട്ടികള്‍ക്ക് അന്നേദിവസം വൈകുന്നേരം നടക്കുന്ന ക്രിസ്തുമസ് - പുതുവത്സര ആഘോഷങ്ങളില്‍ വച്ച് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കേറ്റും നല്‍കുന്നതായിരിക്കും സ്പെല്ലിങ് ബീ മത്സരങ്ങളുടെ കോ - ഓര്‍ഡിനേറ്ററായി ഗണേഷ് നായരെ തിരഞ്ഞെടുത്തിട്ടുണ്ട്. മത്സരത്തില്‍ പങ്കെടുക്കുവാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ westchestermalayaleeassociation@gmail.com; ganeshgnair@gmail.com; Jpady12@gmail.com എന്നീ ഇമെയിലുകളില്‍ ഡിസംബര്‍ 20-നു മുമ്പായി ബന്ധപ്പെടേണ്ടതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.